സിംലയില്‍ പള്ളിമണികള്‍ വീണ്ടും മുഴങ്ങിത്തുടങ്ങും

സിംലയില്‍ പള്ളിമണികള്‍ വീണ്ടും മുഴങ്ങിത്തുടങ്ങും

സിംല: നൂറ്റമ്പതു വര്‍ഷം പഴക്കമുള്ള പള്ളിഗോപുരത്തിലെ ആ മണികള്‍ നിശ്ശബ്ദതയ്ക്ക് ശേഷം വീണ്ടും മുഴങ്ങിത്തുടങ്ങും. ടൂറിസം വകുപ്പ് വേള്‍ഡ് ബാങ്ക് ഫണ്ടഡ് പ്രോജക്ടിന്റെ ഭാഗമായി പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തിയതിന് ശേഷമാണ് പള്ളിമണികള്‍ മുഴങ്ങിത്തുടങ്ങുന്നത്.

നോര്‍ത്ത് ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള പള്ളികളില്‍ രണ്ടാം സ്ഥാനത്താണ് ഈ പള്ളി. 1857 ല്‍ പണികഴിപ്പിച്ച  പള്ളി റിഡ്ജിലാണ് സ്ഥിതി ചെയ്യുന്നത്.

കേണല്‍ ഡബ്ലംറ്റ് 1860 ല്‍ പള്ളിക്ക് സമ്മാനിച്ചതാണ് ഈ മണികള്‍. രണ്ട് ദശാബ്ദക്കാലത്തോളമായി പള്ളിയുടെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്കായി വിശ്വാസികള്‍ ഗവണ്‍മെന്റിനോട് മുറവിളി ഉയര്‍ത്തിതുടങ്ങിയിട്ട് .

വര്‍ഷങ്ങളായി പള്ളിമണികള്‍ നിശ്ശബ്ദമായിട്ട്. ഇപ്പോള്‍ ടൂറിസം വകുപ്പ് പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തതിന്‌ശേഷമാണ് പള്ളിക്ക് നവജീവന്‍ കൈവന്നിരിക്കുന്നത്.ഇത് വിശ്വാസികളെ ഏറെ സന്തോഷിപ്പിച്ചിരിക്കുന്നു.

You must be logged in to post a comment Login