സിക വൈറസിന്റെ പേരു പറഞ്ഞ് അബോര്‍ഷനെ ന്യായീകരിക്കാനാകില്ല: വത്തിക്കാന്‍

സിക വൈറസിന്റെ പേരു പറഞ്ഞ് അബോര്‍ഷനെ ന്യായീകരിക്കാനാകില്ല: വത്തിക്കാന്‍

വത്തിക്കാന്‍: സിക വൈറസിനെ പരിഭ്രാന്തിയോടെയല്ല, മറിച്ച് ജാഗ്രതയോടെയാണ് നേരിടേണ്ടതെന്ന് വത്തിക്കാന്‍. സിക വൈറസിന്റെ പേരില്‍ അബോര്‍ഷന്‍ നിയമങ്ങളെ ഉദാരവത്കരിക്കാനുള്ള ചില യുഎന്‍ ഉദ്യോഗസ്ഥരുടെ ശ്രമങ്ങളെ ന്യായീകരിക്കാനാവില്ലെന്നും യുഎന്നിലെ വത്തിക്കാന്റെ സ്ഥിര നിരീക്ഷകന്‍ ആര്‍ച്ച്ബിഷപ്പ് ബെര്‍ണാഡിറ്റോ ഓസ ചൂണ്ടിക്കാട്ടി.

‘സിക വൈറസിന്റെ പേരു പറഞ്ഞ് അബോര്‍ഷനെ ന്യായീകരിക്കാന്‍ ചില ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുണ്ട്. ഇവര്‍ക്കൊപ്പം നില്‍ക്കാനാവില്ല. സിക വൈറസിനെ ചെറുക്കുക എന്നത് ആരോഗ്യസംഘടനകളുടെയോ സര്‍ക്കാരിന്റെയോ മാത്രം കടമയല്ല. ആഗോളസമൂഹമൊന്നാകെ ഈ പകര്‍ച്ചവ്യാധിയെ ജാഗ്രതയോടെ സമീപിക്കണം. ഇക്കാര്യത്തില്‍ ലോകാരോഗ്യസംഘടനയുടെയും ലാറ്റിന്‍ അമേരിക്കയിലെ മറ്റ് ആരോഗ്യ സംഘടനകളുടെയും സേവനം പ്രശംസനീയമാണ്’, ആര്‍ച്ച്ബിഷപ്പ് ബെര്‍ണാഡിറ്റോ ഓസ പറഞ്ഞു.

You must be logged in to post a comment Login