സിജോ അമ്പാട്ട് ഐസിവൈഎം പ്രസിഡന്റ്

സിജോ അമ്പാട്ട് ഐസിവൈഎം  പ്രസിഡന്റ്

കാഞ്ഞങ്ങാട്: മലയാളികള്‍ക്ക് ഇത് അഭിമാനമുഹൂര്‍ത്തം. തലശ്ശേരി അതിരൂപതാംഗമായ സിജോ അമ്പാട്ട് ഇന്ത്യന്‍ കാത്തലിക് യൂത്ത് മൂവ്‌മെന്റിന്റെ(ഐസിവൈഎം) പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തില്‍ നിന്നും ആദ്യമായി ഈ പദവിയിലെത്തുന്ന വ്യക്തിയാണ് സിജോ അമ്പാട്ട്. ഗോവയില്‍ വെച്ചു നടന്ന നാഷണല്‍ കൗണ്‍സില്‍ യോഗത്തില്‍ വെച്ചായിരുന്നു തിരഞ്ഞെടുപ്പ്. ഡല്‍ഹി സ്വദേശി ജെന്നി ജോയി ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.

കെസിവൈഎം മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ സിജോ കാഞ്ഞങ്ങാട് സ്വദേശികളായ തോമസ്-വത്സമ്മ ദമ്പതികളുടെ മകനാണ്. സീറോ മലബാര്‍  സഭയുവജനസംഘടനയുടെ നിലവിലെ പ്രസിഡന്റു കൂടിയാണ് സിജോ.

കാത്തലിക് ബിഷപ്പ്‌സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (സിബിസിഐ) കീഴിലുള്ള ഔദ്യോഗിക യുവജനസംഘടനയാണ് ഐസിവൈഎം. ഇന്ത്യയിലെ 171 കത്തോലിക്കാ രൂപതകളില്‍ ഐസിവൈഎം പ്രവര്‍ത്തിക്കുന്നുണ്ട്.

You must be logged in to post a comment Login