സിഡ്‌നിക്ക് രണ്ടു പുതിയ മെത്രാന്മാര്‍

സിഡ്‌നിക്ക് രണ്ടു പുതിയ മെത്രാന്മാര്‍

സിഡ്‌നി: ബ്രിസ്‌ബെനിലെ വൈദികനായ മോണ്‍. അന്തോണി റാന്‍ഡാസോയെയും ന്യൂസിലാന്റുകാരനായ ഫാ. റിച്ചാര്‍ച്ച് ഉംബേഴ്‌സിനെയും സിഡ്‌നിയുടെ സഹായമെത്രാന്മാരായി ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. മോണ്‍. അന്തോണി നാല്പത്തിയൊന്‍പതുകാരനും ഫാ. റിച്ചാര്‍ഡ് നാല്പത്തിയഞ്ചുകാരനുമാണ്. ആര്‍ച്ച് ബിഷപ് അന്തോണി ഫിഷറിനെ സഹായിക്കുകയാണ് ഇവരുടെ കടമ. ഈ പുതിയ നിയമനത്തോടെ ഓസ്‌ട്രേലിയായിലെ കത്തോലിക്കാസഭയ്ക്ക് പുതിയൊരു മുഖം കൈവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മോണ്‍. റാന്‍ഡാസോ ബെനഡിക്ട് പതിനാറാമന്റെ കാലത്ത് വിശ്വാസതിരുസംഘത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. ഫാ. ഉംബേഴ്‌സ് ജോണ്‍ പോള്‍ രണ്ടാമന്റെകാലത്ത് വത്തിക്കാന്‍ സിനഡിന്റെ പരിഭാഷകനായി സേവനം ചെയ്തിരുന്നു.

You must be logged in to post a comment Login