സിഡ്‌നിയിലെ വിയറ്റ്‌നാംകാര്‍ മരിയന്‍ ആഘോഷത്തിന് ഒരുങ്ങുന്നു

സിഡ്‌നിയിലെ വിയറ്റ്‌നാംകാര്‍ മരിയന്‍ ആഘോഷത്തിന് ഒരുങ്ങുന്നു

7510gസിഡ്‌നി: മൂന്നു ദിവസത്തെ മരിയന്‍ ആഘോഷത്തിനായി സിഡ്‌നിയിലെ വിയറ്റ്‌നാംകാര്‍ ഒരുങ്ങുന്നു. ഒക്ടോബര്‍ 9 മുതലാണ് ആഘോഷം. ഏകദേശം അയ്യായിരത്തോളം വിയറ്റ്‌നാം സ്വദേശികള്‍ ഇവിടെയുണ്ട്. സിഡ്‌നി അതിരൂപതയിലെ വിയറ്റ്‌നാം ചാപ്ലിന്‍സിയും വിയറ്റ്‌നാം പാസ്റ്ററല്‍ കൗണ്‍സിലും ചേര്‍ന്നാണ് ആഘോഷം സംഘടിപ്പിച്ചിരി്ക്കുന്നത്. മേരി കരുണയുടെ ഉപകരണം എന്നതാണ് ആഘോഷങ്ങളുടെ വിഷയം.

You must be logged in to post a comment Login