സിഡ്‌നി ആര്‍ച്ച് ബിഷപ് പുനരധിവാസ കേന്ദ്രത്തില്‍

സിഡ്‌നി: ഗിലന്‍ ബാരി സിന്‍ഡ്രോം രോഗബാധിതനായി കഴിയുന്ന ആര്‍ച്ച് ബിഷപ് റവ. അന്തോണി ഫിഷര്‍ ഒപിയെ പ്രത്യേക സൗകര്യങ്ങളുള്ള പുനരധിവാസകേന്ദ്രത്തിലേക്ക് മാറ്റി. സെന്റ് വിന്‍സെന്റ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു അടുത്ത ദിവസം വരെ അദ്ദേഹം. മസിലുകളുടെ ശക്തി തിരിച്ചുപിടിക്കാനുള്ള പ്രത്യേകതരം ഫിസിയോ തെറാപ്പിയും ചികിത്സകളും അദ്ദേഹത്തിന് ഇവിടെ ലഭിക്കുന്നുണ്ട്.ക്ഷമയും ധൈര്യവും പ്രതീക്ഷയും തനിക്ക് ലഭിക്കുന്നതിനായി പ്രാര്‍ത്ഥിക്കണമെന്ന് ആര്‍ച്ച് ബിഷപ് വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചു.

You must be logged in to post a comment Login