സിനഡിനെക്കുറിച്ച് അറിയുക, പ്രാര്‍ത്ഥിക്കുക: കര്‍ദ്ദിനാള്‍ അരിന്‍സെ

വത്തിക്കാന്‍: സിനഡില്‍ നടക്കുന്ന അനുദിന സംഭവ വികാസങ്ങളെക്കുറിച്ച് അറിയുകയും സിനഡിന്റെ വിജയത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യണമെന്ന് തന്റെ രാജ്യത്തെ ജനങ്ങളോട് ആഫ്രിക്കന്‍ കര്‍ദ്ദിനാള്‍ ഫ്രാന്‍സിസ് അരിന്‍സെ. ‘സഭയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയുക എന്നത് സഭയോടുള്ള സ്‌നേഹത്തിന്റെ അടയാളമാണ്. അറിവു മാത്രം പോരാ. സഭാ പ്രവര്‍ത്തനങ്ങളുടെ വിജയത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യണം. എല്ലാ സഭാംഗങ്ങള്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കണം’, കര്‍ദ്ദിനാള്‍ അരിന്‍സെ പറഞ്ഞു.

സിനഡില്‍ മുന്‍പോട്ടു വെയ്ക്കപ്പെടുന്ന നിര്‍ദ്ദേശങ്ങളെക്കുറിച്ചും കര്‍ദ്ദിനാള്‍ അരിന്‍സെ സംസാരിച്ചു. സിനഡ് നിര്‍ദ്ദേശങ്ങളില്‍ ഫ്രാന്‍സിസ് പാപ്പ എന്തൊക്കെ നടപടികളെടുക്കുമെന്ന് തനിക്കറിയില്ലെന്നും തീരുമാനങ്ങളെടുക്കാനുള്ള സ്വാതന്ത്യം അദ്ദേഹത്തിനുണ്ടെന്നും കര്‍ദ്ദിനാള്‍ അരിന്‍സെ കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login