സിനഡിലെ കുഞ്ഞുതാരം

സിനഡിലെ കുഞ്ഞുതാരം

L103വത്തിക്കാന്‍: മെത്രാന്‍മാരുടെ സിനഡില്‍ പങ്കെടുക്കാനെത്തിയവരുടെ മനം കവര്‍ന്ന ഒരാളുണ്ട്. ഇതു വരെയുള്ള എല്ലാ സെക്ഷനുകളിലും മുടങ്ങാതെ പങ്കെടുത്ത സിനഡിലെ ഏറ്റവും പ്രായം കുറഞ്ഞ താരം. ഡേവിഡ് എന്നാണ് അവന്റെ പേര്. മൂന്നു മാസം പ്രായമുള്ള ഡേവിഡിനെയും കൊണ്ടാണ് മാതാപിതാക്കളായ മാസിമോയും പെട്രീഷ്യയും സിനഡില്‍ പങ്കെടുക്കാനെത്തിയിരിക്കുന്നത്. ഇറ്റാലിയന്‍ സ്വദേശികളായ ഇവര്‍ ഹോളണ്ടില്‍ മിഷനറിമാരായി സേവനം ചെയ്യുകയാണ്. മാര്‍പാപ്പയുടെ പ്രത്യേക ക്ഷണപ്രകാരമാണ് സിനഡിലെ നിരീക്ഷക സംഘത്തിലെ അംഗങ്ങളായി ഇവര്‍ എത്തിയിരിക്കുന്നത്.

സിനഡിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരിക്കും ഡേവിഡ് എന്ന് മാതാപിതാക്കള്‍ പറഞ്ഞു. ‘സിനഡില്‍ പങ്കെടുക്കാനെത്തിയ ഞങ്ങള്‍ക്ക് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. കൈക്കുഞ്ഞുമായി വന്ന ഞങ്ങള്‍ക്ക് താമസിക്കാനായി പ്രത്യേക സ്ഥലവും സൗകര്യപ്രദമായ ഇരിപ്പിടവും സംഘാടകര്‍ ഒരുക്കിത്തന്നു. ഫ്രാന്‍സിസ് പാപ്പ ഡേവിഡിന്റെ തലയില്‍ കൈവെച്ച് അനുഗ്രഹിച്ചു എന്നുള്ളതാണ് ഞങ്ങള്‍ക്ക് ഏറ്റവുമധികം സന്തോഷം നല്‍കുന്ന കാര്യം’, മാസിമോ പറഞ്ഞു.

You must be logged in to post a comment Login