സിനഡില്‍ ഇന്ത്യന്‍ ദമ്പതികളുടെ ജീവിത സാക്ഷ്യം

 

വത്തിക്കാന്‍: ആഗോള മെത്രാന്‍ സിനഡിന്റെ 14-ാം സമ്മേളനം മുംബൈയില്‍ നിന്നുള്ള ഇന്ത്യന്‍ ദമ്പതികളുടെ ജീവിതസാക്ഷ്യം കൊണ്ട് ശ്രദ്ധേയമായി. പെനലോപ്, ഇഷ്‌വാര്‍ ലാല്‍ ബജാജ് എിവരാണ് തങ്ങളുടെ ജീവിതാനുഭവങ്ങള്‍ പങ്കു വെച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ന ിന്നും സിനഡിനു ക്ഷണിക്കപ്പെട്ട 18 ദമ്പതിമാരിലെ ഏക ഇന്ത്യന്‍ സാന്നിദ്ധ്യമാണ് ഇവര്‍.
38 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന്റെ കഥയാണ് പെനലോപിനും ഇഷ്‌വാര്‍ ലാലിനും പറയാനുണ്ടായിരുന്നത്.

ഇക്കാലയളവിനുള്ളില്‍ ദൈവം നല്‍കിയ അനുഗ്രഹങ്ങള്‍ക്കു നന്ദി പറഞ്ഞു കൊണ്ടായിരുന്നു തുടക്കം. ഇരുവരും പിന്തുടര്‍ന്നു പോന്ന വിശ്വാസങ്ങള്‍ക്കും ആചാരാനുഷ്ഠാനങ്ങള്‍ക്കും ഒരിക്കലും പരസപരം തടസ്സമാകില്ല എന്ന ഉറപ്പോടെയായിരുന്നു ക്രിസ്ത്യാനിയായ പെനലോപും ഹിന്ദു മതസ്ഥനായ ഇഷ്‌വാര്‍ ലാലും വിവാഹിതരാകുന്നത്.

തങ്ങളുടെ രണ്ടു കുട്ടികളെയും ക്രിസ്തീയ മത വിശ്വാസങ്ങളനുസരിച്ച് വളര്‍ത്തുന്നതിലും മതപഠനക്ലാസുകളില്‍ വിടുന്നതിനും ഭര്‍ത്താവ് ഏറെ തത്പരനായിരുന്നു എന്ന് പെനലോപ് പറയന്നു. തങ്ങള്‍ക്കിഷ്ടമുള്ള മതം സ്വീകരിക്കാം എന്ന സ്വാതന്ത്യം നല്‍കിക്കൊണ്ട് ഇരുവര്‍ക്കും ചെറുപ്രായത്തില്‍ മാമോദീസാ നല്‍കിയിരുന്നുമില്ല.
സമ്പന്നമായൊരു ഹിന്ദു കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ഇഷ്‌വാര്‍ ലാലിന് ചെറുപ്പം മുതലേ ക്രിസ്തുമതത്തോട് ആരാധനയും ബഹുമാനവുമായിരുന്നു. കുടുംബത്തില്‍ നിന്നും കാര്യമായ എതിര്‍പ്പുകളൊന്നുമില്ലാതെയാണ് ക്രിസ്ത്യാനിയായിരുന്ന പെനലോപിനെ ഇഷ്‌വാര്‍ വിവാഹം ചെയ്യുനത്.

വിവാഹശേഷം കൂടുതല്‍ തീക്ഷ്ണതയോടെ താന്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ തുടങ്ങിയയെന്നും ദൈവശാസ്ത്രം പഠിച്ചെന്നും ഇഷ്‌വാര്‍ സാക്ഷ്യപ്പെടുത്തി. വിവാഹത്തിന്റെ രജത ജൂബിലി ദിനത്തിലാണ് ഇഷ്‌വാര്‍ മാമോദീസാ സ്വീകരിക്കുന്നത്. 28-ാം വയസ്സില്‍ മകനും 32-ാം വയസ്സില്‍ മകളും മാമോദീസാ സ്വീകരിച്ചു എന്നു പറയുമ്പോള്‍ ഇഷ്‌വാറിന്റെ മുഖം കൂടുതല്‍ ശോഭയോടെ പ്രകാശിക്കുന്നു.

You must be logged in to post a comment Login