സിനഡില്‍ കര്‍ദ്ദിനാള്‍ ക്ലിമീസിന്റെ സന്ദേശം

വത്തിക്കാന്‍: ആത്മീയതയാണ് എല്ലാ കുടുംബങ്ങളുടെയും നിലനില്‍പിന് അടിസ്ഥാനമെന്ന് സീറോ മലങ്കരസഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവ. റോമില്‍ നടക്കുന്ന ആഗോള കുടുംബ സിനഡില്‍ ബിഷപ്പുമാരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നല്ല കുടുംബങ്ങളാണ് നല്ല സമൂഹത്തെ വാര്‍ത്തെടുക്കുന്നത്. നല്ല കുടുംബങ്ങളുടെ നിലനില്‍പിന് ആത്മീയത അത്യന്താപേക്ഷിതമാണ്. കുടുംബങ്ങളുടെ നിലനില്‍പിനെ ഏറെ ഗൗരവത്തോടെ തന്നെയാണ് സഭ കാണുന്നത്. എല്ലാക്കാലത്തും കുടുംബങ്ങളുടെ സംരക്ഷണത്തിനായി സഭ നിലകൊണ്ടിട്ടുമുണ്ട്. അതു തുടരുക തന്നെ ചെയ്യുമെന്നാണ് കരുതുന്നത്.

ഭാരതത്തിന്റെ തനതു സംസ്‌കാരത്തിലും പൈതൃകത്തിലുമൂന്നിയ കുടുംബബന്ധങ്ങള്‍ക്കാണ് സീറോ മലങ്കര
സഭ ഊന്നല്‍ കൊടുക്കുന്നത്. അത് കുടുംബങ്ങളിലെ മൂല്യങ്ങള്‍ക്ക് ഏറെ പ്രാധാന്യം കൊടുക്കുന്നു. കുട്ടികളാണ് കുടുംബത്തിലെ ഏറ്റവും വലിയ സമ്പത്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login