സിനഡില്‍ കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിയുടെ സന്ദേശം

സിനഡില്‍ കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിയുടെ സന്ദേശം

ProfileCardinalവത്തിക്കാന്‍: സഭയുടെ പ്രവാചക ദൗത്യത്തിലേക്കാണ് എല്ലാ അംഗങ്ങളും വിളിക്കപ്പെട്ടിരിക്കുന്നതെന്ന് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. വത്തിക്കാനില്‍ ആരംഭിച്ച 14-ാമത് ആഗോള മെത്രാന്‍ സിനഡിന്റെ മൂന്നാം ദിവസമായ ഇന്ന് വിശുദ്ധ ബലി മദ്ധ്യേ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാചകദൗത്യം ഏറ്റെടുക്കണമെങ്കില്‍ സഹനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ജറമിയാ പ്രവാചകന്റെ പുസ്തകത്തില്‍ നിന്നും ഉദ്ധരിച്ചു കൊണ്ടാണ് അദ്ദേഹം സിനഡില്‍ പങ്കെടുക്കാനെത്തിയവരോട് സംസാരിച്ചത്. യൂദയാ രാജ്യത്തിലെ ഭരണാധികാരികള്‍ക്ക് രാജ്യം നേരിടാനിരിക്കുന്ന വിപത്തിനെക്കുറിച്ച് പ്രവാചകന്‍ മുന്നറിയിപ്പു നല്‍കി. രാജ്യത്തിലെ ജനങ്ങള്‍ക്ക് നീതിയും സമാധാനവും ഉറപ്പാക്കുക എന്നതാണ് ഇതില്‍ നിന്നും രക്ഷ നേടാന്‍ പ്രവാചകന്‍ നിര്‍ദ്ദേശിച്ച പരിഹാരമാര്‍ഗ്ഗം. എന്നാല്‍ രാജാക്കന്‍മാര്‍ ഇത് അവഗണിച്ചു. രാജ്യത്തിന്റെ നാശമായിരുന്നു പരിണത
ഫലം. ഇതു പോലുള്ള തനിയാവര്‍ത്തനങ്ങള്‍ ആധുനിക യുഗത്തിലും കാണാനാകും. ഇപ്പോഴുമുണ്ട് യൂദയാ രാജ്യത്തിലേതു പോലെ ജനങ്ങള്‍ക്ക് നീതി നടത്തിക്കൊടുക്കാത്ത ഭരണാധികാരികള്‍. ഇവര്‍ക്കെതിരെ ശബ്ദിക്കാന്‍ പ്രവാചകന്റെ ധീരതയോടെ സഭാനേതാക്കള്‍ രംഗത്തു വരണം. ജറമിയാ പ്രവാചകനെപ്പോലെ എന്തു വില കൊടുത്തും അവസാനം വരെ നീതിക്കു വേണ്ടി പോരാടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login