സിനഡില്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസംഗം

സിനഡില്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസംഗം

220px-Mar_Joseph_Kallarangattവത്തിക്കാന്‍: വത്തിക്കാനില്‍ നടക്കുന്ന ആഗോള കുടുംബ സിനഡില്‍ പാലാ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പ്രസംഗിച്ചു. വിശ്വാസ പരിശീലനത്തിലും സുവിശേഷവത്കരണത്തിലും മുതിര്‍ന്നവര്‍ക്ക് പ്രധാന പങ്കു വഹിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളുടെ സ്വഭാവ രൂപീകരണത്തില്‍ മാതാപിതാക്കളുടെ പങ്ക് വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുടുംബങ്ങളിലെ മുതിര്‍ന്നവരുടെ സാന്നിദ്ധ്യം മറ്റംഗങ്ങള്‍ക്കും ഒരു മുതല്‍ക്കൂട്ടാണ്. കുടുംബങ്ങളില്‍ നിന്നും കുട്ടികള്‍ പഠിക്കുന്ന കാര്യങ്ങള്‍ തന്നെയാണ് വളര്‍ന്നു കഴിയുമ്പോള്‍ അവര്‍ സമൂഹത്തിലും പ്രാവര്‍ത്തികമാക്കുന്നത് എന്നും മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.

You must be logged in to post a comment Login