‘സിനഡെന്നാല്‍ പാര്‍ലമെന്റ് സമ്മേളനമല്ല’

‘സിനഡെന്നാല്‍ പാര്‍ലമെന്റ് സമ്മേളനമല്ല’

ANSA880915_Articoloവത്തിക്കാന്‍: ‘സിനഡെന്നാല്‍ ഒരു പാര്‍ലമെന്റ് സമ്മേളനമല്ല, കോണ്‍ഫറന്‍സല്ല, സെനറ്റ് യോഗവുമല്ല’ പറയുന്നത് ഫ്രാന്‍സിസ് പാപ്പയാണ്. ഇന്നു രാവിലെ വത്തിക്കാനിലെ സിനഡ് ഹാളില്‍ സിനഡ് യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനഡ് പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്ന സഭാംഗങ്ങളുടെ കൂട്ടായ്മയാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
പരിശുദ്ധാത്മാവിന്റെ അനുഗ്രഹങ്ങള്‍ ലഭിക്കണമെങ്കില്‍ നാം തുറവിയുള്ളവരായിരിക്കണം. എങ്കില്‍ മാത്രമേ നാം പ്രകാശിതരാകൂ. സഭാംഗങ്ങളെല്ലാവരും ഐക്യത്തിലും ഒരുമയിലും സിനഡിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login