സിനഡ് എന്നാല്‍ എന്താണ്?

സിനഡ് എന്നാല്‍ എന്താണ്?

Opening_Session_of_the_Extraordinary_Assembly_of_the_Synod_of_Bishops_at_the_Vatican_on_Oct_6_2014_Credit_Mazur_catholicnewsorguk_CC_BY_NC_SA_20_3_CNA_10_7_14സഭയുടെ കൗണ്‍സിലാണ് സിനഡ്. അസംബ്ലി, മീറ്റിംങ് എന്നെല്ലാം അര്‍ത്ഥം വരുന്ന ഗ്രീക്ക് വാക്കായ സിനോഡോസില്‍ നിന്നാണ് ഈ വാക്കിന്റെ പിറവി. സഭയുടെ ഭരണപരമായോ പ്രബോധനപരമായോ ഏതെങ്കിലും വിഷയങ്ങളില്‍ തീരുമാനം എടുക്കുന്നതിനായാണ് സാധാരണയായി സിനഡ് സമ്മേളിക്കുന്നത്. മെത്രാന്മാരുടെ സമ്മേളനം എന്ന അര്‍ത്ഥത്തില്‍ സിനഡ് എന്ന വാക്ക് ഇന്നും കത്തോലിക്കാസഭയും ഈസ്‌റ്റേണ്‍ ഓര്‍ത്തഡോക്‌സ് സഭയും ഉപയോഗിച്ചു വരുന്നു.

സാധാരണഗതിയില്‍ മൂന്നു വര്‍ഷം കൂടുമ്പോഴാണ് സിനഡ് സമ്മേളിക്കുന്നത്. ഓര്‍ഡിനറി ജനറല്‍ അസംബ്ലി എന്ന് ഇത് അറിയപ്പെടുന്നു. എന്നാല്‍ പ്രത്യേക ചുറ്റുപാടുകളില്‍ അസാധാരണ സിനഡും വിളിച്ചുചേര്‍ക്കാറുണ്ട്. 1997 നവംബര്‍ 16 മുതല്‍ ഡിസംബര്‍ 12 വര അമേരിക്കയിലെ സഭയ്ക്കുവേണ്ടി അസാധാരണ സിനഡ് വിളിച്ചു ചേര്‍ത്തിരുന്നു. മാര്‍പാപ്പയുടെ ഉപദേശസംഘം എന്ന നിലയില്‍ സ്ഥിരമായി മെത്രാന്മാരുടെ സിനഡിന് രൂപം നല്കിയത് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനെ തുടര്‍ന്ന് പോള്‍ ആറാമന്‍ മാര്‍പാപ്പയാണ്. മാര്‍പാപ്പയോ അല്ലെങ്കില്‍ മാര്‍പാപ്പ നിയമിക്കുന്ന ആളോ ആണ് സിനസിന്റെ പ്രസിഡന്റ്.

2014 ല്‍ സുവിശേഷവല്ക്കരണത്തിന്റെ പശ്ചാത്തലത്തില്‍ കുടുംബങ്ങള്‍ നേരിടുന്ന അജപാലനപരമായ വെല്ലുവിളികള്‍ എന്ന വ ിഷയത്തില്‍ അസാധാരണ ജനറല്‍ സിനഡ് നടന്നിരുന്നു. സമകാലീന ലോകത്തില്‍ കുടുംബങ്ങുടെ വിളിയും ദൗത്യവും എന്ന വിഷയത്തിലാണ് ഇപ്പോള്‍ നടക്കുന്ന ഓര്‍ഡിനറി ജനറല്‍ സിനഡ് നടക്കുന്നത്.

മെത്രാന്മാരുടെ സിനഡ് ഒരിക്കലും സഭയുടെ ഭരണപരമായ കാര്യങ്ങളില്‍ ഇടപെടുന്നില്ല. എന്നാല്‍ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ശുപാര്‍ശകള്‍ നല്കുകയും ചെയ്യുന്നു.

You must be logged in to post a comment Login