സിനഡ് കരുണയുടെ സന്ദേശം പ്രഘോഷിക്കണം: എത്യോപ്യന്‍ കര്‍ദ്ദിനാള്‍

സിനഡ് കരുണയുടെ സന്ദേശം പ്രഘോഷിക്കണം: എത്യോപ്യന്‍ കര്‍ദ്ദിനാള്‍

20150214cnsph119വത്തിക്കാന്‍: സിനഡ് കരുണയുടെ സന്ദേശം പ്രഘോഷിക്കുന്നതാകണമെന്ന് എത്യോപ്യന്‍ കര്‍ദ്ദിനാള്‍ മാര്‍ ബെര്‍ഹാനേയസ് സൊറാഫിയേല്‍. വെറുപ്പിന്റെയോ വിദ്വേഷത്തിന്റെയോ ഭാഷയിലല്ല സംസാരിക്കേണ്ടത്. വിവാദങ്ങളുണ്ടാക്കുന്ന പ്രസ്താവനകള്‍ നടത്തുന്നതില്‍ നിന്നും പിന്‍മാറണമെന്നും അദ്ദേഹം സിനഡ് അംഗങ്ങളോട് പറഞ്ഞു.

ഓരോരുത്തരുടെയും അഭിപ്രായങ്ങള്‍ വ്യത്യസ്തമായിരിക്കും. എന്നാല്‍ അവ അവതരിപ്പിക്കുന്നത് എങ്ങനെ എന്നതിലാണു കാര്യം. തന്റെ പക്കല്‍ നിന്നും ഓടിപ്പോകുന്നവരെ തേടി കണ്ടെത്തുന്ന കരുണാസമ്പന്നനായ ദൈവത്തിന്റെ പ്രതിരൂപമായിരിക്കണം നമ്മളും. മറ്റുള്ളവരെ വിധിക്കരുതെന്നും വിധിക്കാന്‍ നമുക്കവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login