സിനഡ് കൂടുതല്‍ ജനകീയമാകുന്നു…

സിനഡ് കൂടുതല്‍ ജനകീയമാകുന്നു…

Opening-Mass-in-St.-Peters-Basilica-for-the-2014-Extraoridinary-Synod-on-the-Family-on-Oct.-5-2014_Credit-Bohumil-Petrik-CNA_CNA_10-6-14വത്തിക്കാന്‍: പതിനാലാമത് ആഗോള മെത്രാന്‍ സിനഡില്‍ ചര്‍ച്ചകളും സെമിനാറുകളും പുരോഗമിച്ചു കൊണ്ടിരിക്കേ, സിനഡിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ മുഖ്യധാരാ മാദ്ധ്യമങ്ങളിലൂടെയും നവമാദ്ധ്യമങ്ങളിലൂടെയും ജനങ്ങളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. സിനഡിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ വ്യക്തതയോടെയും കൃത്യതയോടെയും ജനങ്ങളിലേക്കെത്തിക്കാന്‍ വത്തിക്കാന്റെ അനുമതിയോടെ ഏതാനും വെബ് പോര്‍ട്ടലുകളും തയ്യാറായിക്കഴിഞ്ഞു.

‘സിനഡ് വാച്ച്’ എന്ന വെബ്‌സൈറ്റാണ് ഇവയിലൊന്ന്.  അനുദിന സംഭവവികാസങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്നതിനു പുറമേ സിനഡിലെ വാര്‍ത്തകളും വിശേഷങ്ങളുമടങ്ങുന്ന ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളും ഇവര്‍ തയ്യാറാക്കിയിട്ടുണ്ട്. അയര്‍ലണ്ടിലെ കാത്തലിക്ക് വോയ്‌സ് എന്ന പബ്ലിക്കേഷന്‍സിന്റെ കീഴില്‍ ‘എ സര്‍വൈവേഴ്‌സ് ഗൈഡ് ടു ദ സിനഡ്’ എന്ന പേരിലും പുതിയ വെബ്‌സൈറ്റ് തുടങ്ങിയിട്ടുണ്ട്. ‘ഫസ്റ്റ് തിങ്ങ്‌സ്’ എന്ന പേരില്‍ ലണ്ടന്‍ ആസ്ഥാനമാക്കി രൂപീകരിച്ച വെബ്‌സൈറ്റില്‍ അഭിമുഖങ്ങളും കത്തുകളുമുണ്ടാകും. സിഡ്‌നി ആസ്ഥാനമാക്കിയുള്ള ‘കാത്തലിക്ക് വീക്ക്‌ലി’ എന്ന വെബ്‌സൈറ്റില്‍ എല്ലാ ദിവസവും സിനഡില്‍ നടക്കുന്ന സംഭവങ്ങളെക്കുറിച്ചുള്ള പഠനങ്ങളും പ്രത്യേകം കോളങ്ങളും ഉണ്ടാകും.

You must be logged in to post a comment Login