സിനഡ് നടത്തിപ്പു ക്രമത്തില്‍ അതൃപ്തി അറിയിച്ച് മാര്‍പാപ്പയ്ക്ക് മെത്രാന്‍മാരുടെ കത്ത്

വത്തിക്കാന്‍: സിനഡ് നടത്തിപ്പു ക്രമങ്ങളില്‍ ഞങ്ങള്‍ തൃപ്തരല്ലെന്നറിയിച്ച് കര്‍ദ്ദിനാള്‍ പീറ്റര്‍ എര്‍ദോ, കര്‍ദ്ദിനാള്‍ വില്‍ഫ്രഡ് നേപ്പിയര്‍ എന്നിവരുടെ നേതൃത്വത്തില്‍ മാര്‍പാപ്പയ്ക്ക ഒരു സംഘം ബിഷപ്പുമാര്‍ കത്തെഴുതി.

കുടുംബത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത സിനഡ് അതില്‍ നിന്നു വ്യതിചലിച്ച് വിവാഹമോചനം, പുനര്‍വിവാഹം എന്നീ വിഷയങ്ങള്‍ക്ക് ഊന്നല്‍ കൊടുക്കുന്നു എന്നാണ് ഇവരുടെ ആരോപണം. ഇത് സിനഡിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യ ലക്ഷ്യങ്ങളെ ഇല്ലാതാക്കുമെന്നും ഇവര്‍ വാദിച്ചു.

You must be logged in to post a comment Login