സിനഡ് പ്രവര്‍ത്തനരേഖ പുറത്തിറക്കി, ബിഷപ്പുമാര്‍ക്ക് അതൃപ്തി

സിനഡ് പ്രവര്‍ത്തനരേഖ പുറത്തിറക്കി, ബിഷപ്പുമാര്‍ക്ക് അതൃപ്തി

AP3114709_Articoloവത്തിക്കാന്‍: വത്തിക്കാനില്‍ നടക്കുന്ന ആഗോള കുടുംബ സിനഡില്‍ ആദ്യഘട്ട ഗ്രൂപ്പ് ചര്‍ച്ചകള്‍ അവസാനിച്ചതിനു പിന്നാലെ സിനഡിന്റെ ആദ്യ പ്രവര്‍ത്തന രേഖ പുറത്തിറക്കി. എന്നാല്‍ പ്രവര്‍ത്തന രേഖയില്‍ പ്രതിപാദിക്കുന്ന കാര്യങ്ങള്‍ അപൂര്‍ണ്ണവും അവ്യക്തവുമാണെന്നും വിവിധ ഭാഷകളിലായി നടക്കുന്ന സിനഡ് ചര്‍ച്ചകളുടെ കൃത്യമായ പരിഭാഷ പ്രവര്‍ത്തനരേഖയിലില്ലെന്നും ബിഷപ്പുമാര്‍ ആരോപിച്ചു.

‘പ്രവര്‍ത്തനരേഖയിലെ നല്ല വശങ്ങളെ ഞങ്ങള്‍ പ്രശംസിക്കുന്നു. എന്നാല്‍ കൂടുതല്‍ ഭാഗങ്ങളും വ്യക്തതയില്ലാത്തതാണ്’, സിനഡിലെ ഇംഗ്ലീഷ് വിഭാഗം ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന ബിഷപ്പുമാര്‍ പറയുന്നു.

കുടുംബങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുന്ന വെല്ലുവിളികളായിരുന്നു ആദ്യഘട്ട ചര്‍ച്ചകളിലെ വിഷയം. സമൂഹത്തില്‍ കുടുംബത്തിന്റെ ദൗത്യമായിരിക്കും രണ്ടാംഘട്ടത്തില്‍ ചര്‍ച്ച ചെയ്യുക.  20 അംഗങ്ങളടങ്ങുന്ന 13 ഗ്രൂപ്പുകളിലായാണ് സിനഡംഗങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ഭാഷാടിസ്ഥാനത്തിലാണ് ഇവരെ ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നത്.

You must be logged in to post a comment Login