സിനഡ്: രണ്ടു വര്‍ഷത്തെ പരിശ്രമത്തിന്റെ ഫലം

സിനഡ്: രണ്ടു വര്‍ഷത്തെ  പരിശ്രമത്തിന്റെ ഫലം

വത്തിക്കാന്‍:  ലോകം synod-conമുഴുവന്‍ വത്തിക്കാനിലേക്ക് ഉറ്റുനോക്കുകയാണ്. സിനഡില്‍ നടക്കുന്ന ഓരോ സംഭവവികാസങ്ങളുടേയും സൂക്ഷ്മാംശങ്ങള്‍ അറിയാന്‍. ഒരു രാത്രി ഇരുട്ടി വെളുത്തപ്പോള്‍ ലോകമെമ്പാടുമുള്ള മെത്രാന്‍മാരെയും കുറച്ച് അത്മായരേയും ഒന്നിച്ചു ചേര്‍ത്ത് ആരംഭിച്ച സമ്മേളനമല്ല ഇന്നലെ വത്തിക്കാനില്‍ ആരംഭിച്ച സിനഡ്.അതിന് രണ്ടു വര്‍ഷത്തെ വിയര്‍പ്പിന്റെയും അദ്ധ്വാനത്തിന്റെയും കഥയുണ്ട്. ഈ വിയര്‍പ്പിന്റെ ഓഹരി പറ്റിയവര്‍ നിരവധിയാണ്.

2013 മുതല്‍ ആരംഭിച്ചതാണ് സിനഡിനു വേണ്ടിയുള്ള ഒരുക്കങ്ങള്‍. വിവാഹത്തെക്കുറിച്ചും കുടുംബജീവിതത്തെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ അടങ്ങിയ ലഘുലേഖകള്‍ വിവിധ രാജ്യങ്ങളിലെ സന്യസ്തര്‍ക്കും അത്മായര്‍ക്കും വിതരണം ചെയ്ത് അവരില്‍ നിന്ന്‌ അഭിപ്രായങ്ങള്‍ തേടുകയായിരുന്നു ആദ്യപടി. ഓരോ രാജ്യങ്ങളിലെയും മെത്രാന്‍മാര്‍ തങ്ങളുടെ രൂപതകള്‍ക്കു കീഴിലെ വിശ്വാസികളില്‍ നിന്നും വിവരശേഖരണം നടത്തി. ഇതു കൂടാതെ മെത്രാന്‍മാരും വൈദികരുമടങ്ങുന്ന സംഘങ്ങള്‍ വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തി. ഈ അഭിപ്രായങ്ങളെല്ലാം ക്രോഡീകരിച്ചാണ് സിനഡ് സംബന്ധിക്കുന്ന അന്തിമ നയരേഖക്ക് വത്തിക്കാന്‍ രൂപം നല്‍കിയത്. ഇതിനായി പ്രത്യേക ഡ്രാഫ്റ്റിങ്ങ് കമ്മിറ്റിയും രൂപീകരിച്ചിരുന്നു.

You must be logged in to post a comment Login