സിബിസിഐ പ്ലീനറി സമ്മേളനം ആരംഭിച്ചു

സിബിസിഐ പ്ലീനറി സമ്മേളനം ആരംഭിച്ചു

ബംഗലൂരു: സിബിസിഐയുടെ 32-ാമത്  പ്ലീനറി സമ്മേളനത്തിന് ബംഗലൂരുവിലെ സെന്റ് ജോൺസ് മെഡിക്കൽ കോളേജിൽ തുടക്കം കുറിച്ചു. ഇന്ത്യയിലെ അപ്പസ്‌തോലിക് ന്യൂൺഷ്യോ ആർച്ച്ബിഷപ്പ് സാൽവത്തോറെ പെനാക്കിയോ സമ്മേളനം ഉദ്ഘാടനം ചെയ്തു.

കുടുംബങ്ങലിൽ ദൈവിക മൂല്യം വളർത്തിയെടുക്കേണ്ടത് സഭയുടെ പാവനമായ കടമയാണെന്ന് ആർച്ച്ബിഷപ്പ് സാൽവത്തോറെ പെനാക്കിയോ പറഞ്ഞു. കരുണയുടെ വർഷത്തിൽ ഈശോയുടെ കരുണയുടെ മുഖം ലോകത്തിന് കാണിച്ചു കൊടുക്കണം. അതിനായുലഌപ്രത്യേക അജപാലന പദ്ധതികൾ ആവിഷ്‌കരിക്കുകയും വേണം. കുടുംബബന്ധങ്ങൾ ശക്തപ്പെടുത്തുകയും സമൂഹത്തിലെ ദുർബല വിഭാഗങ്ങളെ സംരക്ഷിക്കുകയും വേണം. ഇവരുടെയൊക്കെ മുറിവുണക്കുന്നതിനുള്ള അവസരമാണ് കരുണയുടെ വർഷം.

വാഷ്ങ്ടൺ ആർച്ച്ബിഷപ്പ് കർദ്ദിനാൾ ഡൊണാൾഡ് വൂൾ ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നു. ഇന്ത്യയുടെ സമ്പന്നമായ സംസ്‌കാരത്തത്തെയും വിവിധങ്ങളായ മതാചാരങ്ങളെയും അദ്ദേഹം പ്രശംസിച്ചു. അമേരിക്കൻ സ്വാതന്ത്യസമരത്തിലെ മുന്നണിപ്പോരാളിയായിരുന്ന മാർട്ടിൻ ലൂഥർ കിങ്ങിന് പ്രചോദനമായത് ഗാന്ധിജിയുടെ ജീവിതമായിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു. ഉച്ചക്കു ശേഷം നടന്ന ആദ്യ ക്ലാസിൽ കർദ്ദിനാൾ ഡൊണാൾഡ് വൂൾ മുഖ്യപ്രഭാഷണം നടത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സഭ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് അദ്ദേഹം വിശദമായി സംസാരിച്ചു.

You must be logged in to post a comment Login