സിറിയക്കു വേണ്ടി കാരിത്താസ് രംഗത്ത്

സിറിയ: മിഡില്‍ ഈസ്റ്റ് ഘടകവുമായി സഹകരിച്ച് കലാപഭൂമിയായ സിറിയയിലെ ജനങ്ങള്‍ക്ക് ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളുമെത്തിക്കാന്‍ തങ്ങള്‍ ഒരുക്കമാണെന്ന് കാരിത്താസ് ഇന്റര്‍നാഷണല്‍. 5 വര്‍ഷമായി തുടരുന്ന ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് കാരിത്താസ് ഇന്റര്‍നാഷണല്‍ ജനറല്‍ സെക്രട്ടറി മിഖായേല്‍ റോയ് ആവശ്യപ്പെട്ടു. സമാധാനം പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജനങ്ങളുടെയിടയില്‍ പ്രചരണം നടത്തുമെന്നും ആഗോളതലത്തില്‍ തന്നെ ഈ വിഷയത്തില്‍ സ്വീകരിച്ചിരിക്കുന്ന ഉദാസീന നിലപാട് കൈവെടിയണമെന്നും അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login