സിറിയന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാനൊരുങ്ങി മാഞ്ചസ്റ്റര്‍ ഇടവക

സിറിയന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാനൊരുങ്ങി മാഞ്ചസ്റ്റര്‍ ഇടവക

മാഞ്ചസ്റ്റര്‍: സിറിയന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് ഗ്രേറ്റ് മാഞ്ചസ്റ്ററിലെ ഒരിടവക.

കമ്യൂണിറ്റി സ്‌പോണ്‍സര്‍ഷിപ്പ് സ്‌കീമാണ്‌ ദേവാലയങ്ങളിലൂടെയും സംഘടനകളിലൂടെയും
ബ്രിട്ടനിലേക്ക് സിറിയന്‍ അഭയാര്‍ത്ഥികളെ ആകര്‍ഷിക്കുന്നത്. ഫ്‌ളിക്‌സിറ്റണിലെ സെന്റ് മോണിക്ക കമ്യൂണിറ്റിയാണ് ആദ്യം സിറിയയില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ സ്വീകരിക്കുക. സാല്‍ഫോര്‍ഡ് രൂപതയുടെ സഹായത്തോടെയാണ് ഇവര്‍ അഭയാര്‍ത്ഥികളെ തങ്ങളുടെ കമ്യൂണിറ്റിയിലേക്ക് സ്വീകരിക്കുന്നത്.

തിരഞ്ഞെടുക്കപ്പെട്ട സിറിയന്‍ അഭയാര്‍ത്ഥികള്‍ അഞ്ചുവര്‍ഷ കാലാവധിയുള്ള മനുഷ്യത്വപരമായ വിസയിലാണ് ബ്രിട്ടനില്‍ എത്തുക. രാജ്യത്ത് എത്തിയ ഉടന്‍ എന്തെങ്കിലും തരത്തിലുള്ള ജോലി ചെയ്യുവാനുള്ള അവകാശം ഇവര്‍ക്ക് ലഭിക്കും.

You must be logged in to post a comment Login