സിറിയന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ തയ്യാര്‍

സിറിയന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ തയ്യാര്‍

Meeting with christian refugees from Iraq and Syria at Marka: Maവാഷിംങ്ടണ്‍: യൂറോപ്പില്‍ അഭയാര്‍ത്ഥി പ്രതിസന്ധി രൂക്ഷമാകുമ്പോള്‍ സിറിയയിലെ അഭയാര്‍ത്ഥികളെ ഐകദാര്‍ഢ്യത്തിന്റെ ചൈതന്യത്തില്‍ രാജ്യം സ്വീകരിക്കാന്‍ സന്നദ്ധമാകണമെന്ന് യുഎസ് ബിഷപ്‌സ് കോണ്‍ഫ്രന്‍സ്. അതിജീവി്ക്കാനുള്ള ആഗ്രഹവുമായി വരുന്ന അഭയാര്‍ത്ഥികള്‍ക്ക് നേരെ ഹൃദയംതുറക്കാന്‍ യുഎസിലെ എല്ലാ കത്തോലിക്കരോടും ആര്‍ച്ച് ബിഷപ് ജോസഫ് കുര്‍ടസ് ആഹ്വാനം ചെയ്തു. അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ സന്നദ്ധമാകണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തോട് ആവശ്യപ്പെട്ടതിന്റെ അനുരണനമെന്നോണമാണ് ഈ ആഹ്വാനവും.

You must be logged in to post a comment Login