സിറിയന്‍ അഭയാര്‍ത്ഥികള്‍ക്കൊപ്പം ഊണ് കഴിച്ച് പാപ്പ

സിറിയന്‍ അഭയാര്‍ത്ഥികള്‍ക്കൊപ്പം ഊണ് കഴിച്ച് പാപ്പ

വത്തിക്കാന്‍ സിറ്റി: വ്യാഴാഴ്ച ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ ഉച്ച സമയം ചിലവഴിച്ചത് സിറിയന്‍ അഭയാര്‍ത്ഥികളായ കുട്ടികളടക്കമടങ്ങുന്ന 21 പേര്‍ക്കൊപ്പമാണ്. കാസാ സാന്താ മാര്‍ത്തയിലെ തന്റെ വസതിയില്‍ അഭയാര്‍ത്ഥികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കിയും കുട്ടികളുടെ കൂടെ ചിത്രങ്ങള്‍ വരച്ചും അവര്‍ക്ക് കളിക്കാനായി പാവകള്‍ സമ്മാനിച്ചും പാപ്പ അവരിലൊരാളി കൂടെക്കൂടി.

ഏപ്രില്‍ മാസത്തിലെ ഫ്രാന്‍സിസ് പാപ്പയുടെ ലെസ്‌ബോസ് സന്ദര്‍ശനത്തിനെ റോമിലേക്ക് കൊണ്ടുവന്ന കുടുംബാംഗങ്ങള്‍ക്കാണ് ഫ്രാന്‍സിസ് മാര്‍പാപ്പയോടൊപ്പം സമയം ചിലവഴിക്കാനും അദ്ദേഹത്തിന്റെ കൂടെ ഉച്ചയൂണ് കഴിക്കുവാനുമുള്ള അവസരം ലഭിച്ചത്.

ഉച്ചയൂണിന്റെ സമയത്ത് മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഇറ്റലിയിലെ തങ്ങളുടെ പുതിയ ജീവിതത്തെക്കുറിച്ച് പാപ്പയോട് പങ്കുവയ്ക്കുവാനുള്ള അവസരം ലഭിച്ചു.

ആറ് കുട്ടികളടക്കം 12 പേരടങ്ങുന്ന മൂന്ന് സിറിയന്‍ മുസ്ലീം കുടുംബങ്ങള്‍ക്കാണ് പാപ്പയുടെ കൂടെ ലെസ്‌ബോസില്‍ നിന്ന് റോമിലേക്ക് ചേക്കേറാന്‍ ആദ്യം അവസരം ലഭിച്ചത്. ദമാസ്‌ക്കസ്, ഡെയര്‍ അസോര്‍ എന്നീ പ്രദേശങ്ങളില്‍ നിന്നുമുള്ള ഇവര്‍ റോമിലെത്തിയത് ഏപ്രില്‍ മാസത്തിലാണ്.

ജൂണ്‍ മാസത്തിലാണ് മൂന്ന് കുട്ടികളും ആറുമുതിര്‍ന്നവരുമടങ്ങുന്ന രണ്ടാമത്തെ സിറിയന്‍ അഭയാര്‍ത്ഥി സംഘം റോമിലെത്തിയത്.

You must be logged in to post a comment Login