സിറിയന്‍ അഭയാര്‍ത്ഥികുട്ടികളെ തീറ്റിപ്പോറ്റാന്‍ മേരീസ് മീല്‍സ് ആരംഭിച്ചു

സിറിയന്‍ അഭയാര്‍ത്ഥികുട്ടികളെ തീറ്റിപ്പോറ്റാന്‍ മേരീസ് മീല്‍സ് ആരംഭിച്ചു

സിറിയ: ഗ്ലോബല്‍ ചൈല്‍ഡ് ഹംഗര്‍ ചാരിറ്റിയായ മേരീസ് മീല്‍സ് ആദ്യമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഫീഡിംങ് പ്രോഗ്രാം ആരംഭിച്ചിരിക്കുന്നു. ലെബനോനില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ അകലെ അന്റെല്ലിയാസിലെ ആയിരത്തോളം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രാരംഭമെന്ന നിലയില്‍ ഇതാരംഭിച്ചിരിക്കുന്നത്. സിറിയന്‍ സിവില്‍ യുദ്ധം അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ 1.1 മില്യന്‍ അഭയര്‍ത്ഥികള്‍ സിറിയയുടെ അതിര്‍ത്തികളില്‍ തങ്ങുന്നുണ്ട്. മേരീസ് മീല്‍സ് സഹായം കിട്ടുന്ന പതിമൂന്നാമത്തെ രാജ്യമാണ് ലെബനോന്‍. മലാവി, ലിബേറിയ, കെനിയ, ഹെയ്റ്റി, ഇന്ത്യ, സൗത്ത് സുഡാന്‍ എന്നിവിടങ്ങളില്‍ മേരീസ് മീല്‍സ് പ്രവര്‍ത്തിക്കുന്നുണ്ട്. അഭയാര്‍ത്ഥികളുടെ പ്രശ്‌നത്തില്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടിവരുന്നത് കുട്ടികളാമെന്ന് മേരീസ് മീല്‍സ് സ്ഥാപകനും സിഇഒയുമായ മാഗ്നസ് മാക്്ഫാര്‍ലെന്‍ ബാരോ പറഞ്ഞു.

You must be logged in to post a comment Login