സിറിയന്‍ അഭയാര്‍ത്ഥി പ്രശ്‌നത്തില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്ക് ആശങ്ക

ഹൂസ്റ്റണ്‍:  മലങ്കര ഓര്‍ത്തഡോക്‌സ് സഭ പല രാജ്യങ്ങളില്‍ നടന്ന ഭീകരാക്രമണത്തിനിരയായവരോടും രാജ്യങ്ങളോടും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. മരണങ്ങളില്‍ അനുശോചിക്കുകയും എല്ലാ ഭീകരാക്രമണത്തെയും അപലപിക്കുകയും ചെയ്യുന്നതായി സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത അലക്‌സിയോസ് മാര്‍ യൗസേബിയോസ് അറിയിച്ചു.

എല്ലാം ഉപോക്ഷിച്ചു ഭീകരുടെ പിടിയില്‍ നിന്നും ജീവനുംകൊണ്ട് രക്ഷപ്പെട്ടു വരുന്ന സിറിയന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാനും സംരക്ഷിക്കാനും ലോകരാജ്യങ്ങള്‍ക്ക് കടമയും കടപ്പാടുമുണ്ട്. അഭയാര്‍ത്ഥികള്‍ അപകടത്തില്‍പെടുമ്പോഴോ, അവരുടെ കുഞ്ഞുങ്ങള്‍ അപകടത്തില്‍ മരിക്കുമ്പോഴോ മാത്രമുള്ള സഹാനുഭൂതിയ്ക്ക് അപ്പുറം അഭയാര്‍ത്ഥികള്‍ക്ക് സുരക്ഷിതത്വവും അടിസ്ഥാന ആവശ്യങ്ങളായ ആഹാരം, വസ്ത്രം, പാര്‍പ്പിടം, ആരോഗ്യസംരക്ഷണം എന്നിവ ഉറപ്പുവരുത്തുവാന്‍ ലോകരാഷ്ട്രങ്ങള്‍ക്കും ലോകമനസാക്ഷികള്‍ക്കും കഴിയണം.

പാരിസ് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സിറിയന്‍ അഭയാര്‍ത്ഥികളുടെ മുമ്പില്‍ അമേരിക്കയിലെ പല സംസ്ഥാനങ്ങളും യൂറോപ്പിലെ രാജ്യങ്ങളും വാതില്‍ കൊട്ടിയടക്കുന്ന തീരുമാനം തീരുമാനം ദൈവസ്‌നേഹത്തിലും മനുഷ്യത്വപരമായ സമീപനത്തിലും പുനപരിശോധിക്കപ്പെടണം.

You must be logged in to post a comment Login