സിറിയന്‍ പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരം ആവശ്യമെന്ന് ഫ്രാന്‍സിസ് പാപ്പ

സിറിയന്‍ പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരം ആവശ്യമെന്ന് ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍: സിറിയ നേരിടുന്ന ആഭ്യന്തര പ്രശ്‌നങ്ങള്‍ക്ക് രാഷ്ട്രീയ പരിഹാരം ആവശ്യമാണെന്ന് ഫ്രാന്‍സിസ് പാപ്പ. ഇതിനായുള്ള മദ്ധ്യസ്ഥ ശ്രമങ്ങള്‍ ആഗോള സമൂഹം ഊര്‍ജ്ജിതമാക്കണണെന്നും അദ്ദേഹം പറഞ്ഞു. സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ഒരുമിച്ചുകൂടിയ വിശ്വാസികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അത്യന്തം നാടകീയമായ വിധിയാണ് സിറിയന്‍ സമൂഹം ഇപ്പോള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. എല്ലാമുപേക്ഷിച്ച് യുദ്ധഭൂമിയില്‍ നിന്ന് ഓടിപ്പോകാന്‍ ഇവര്‍ നിര്‍ബന്ധിതരാകുകയാണ്. ഇവരോട് വിശാലമായ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയാണ് നാം ചെയ്യേണ്ടത്. രാഷ്ട്രീയ ചര്‍ച്ചകളിലൂടെ അനുരജ്ഞനത്തിനുള്ള പുതിയ സാധ്യതകള്‍ തുറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

You must be logged in to post a comment Login