സിറിയന്‍ വൈദികനെ ഐഎസ് മോചിപ്പിച്ചു

സിറിയ: ഇസ്ലാമിക് സ്റ്റേറ്റിന്റെ പിടിയിലായിരുന്ന സിറിയന്‍ വൈദികനെ തീവ്രവാദികള്‍ മോചിപ്പിച്ചു. അഞ്ചു മാസം മുന്‍പു ബന്ദിയാക്കപ്പെട്ട ഫാ.ജാക്വെസ് മുറാഡ് ആണ് മോചിതനായത്. ഈശോ സഭാ വൈദികനായ ഫാ.പൗലോ ദാല്‍ ഒഗ്ലിയോ സ്ഥാപിച്ച മാര്‍ ഏലിയന്‍ സന്യാസ സഭയിലെ അംഗമാണ് അദ്ദേഹം. സിറയയിലെ സൈദല്‍ ഗ്രാമത്തിലാണ് ഇപ്പോള്‍ താമസിക്കുന്നത്. ഇദ്ദേഹത്തെ മോചിപ്പിച്ചതിനു പിന്നിലുള്ള കാരണങ്ങള്‍ എന്താണെന്നു വ്യക്തമായിട്ടില്ല.

You must be logged in to post a comment Login