സിറിയയില്‍ കൊല്ലപ്പെട്ട വൈദികനെ വിശുദ്ധനാക്കണമെന്ന ആവശ്യവുമായി സുഹൃത്ത്

സിറിയയില്‍ കൊല്ലപ്പെട്ട വൈദികനെ വിശുദ്ധനാക്കണമെന്ന ആവശ്യവുമായി സുഹൃത്ത്

imagesസിറിയയില്‍ കൊല്ലപ്പെട്ട ജെസ്യൂട്ട് വൈദികനെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നതിന് പരിഗണിക്കണെമന്ന് അദ്ദേഹത്തിന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ മറ്റൊരു ജെസ്യൂട്ട് വൈദികന്‍ പറഞ്ഞു.
കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ അജ്ഞാതനായ ഒരാളുടെ വെടിയേറ്റാണ് ഫാ. ഫ്രാന്‍സ് വാന്‍ ഡെര്‍ ലുഗട്ട് കൊല്ലപ്പെടുന്നത്. ഇദ്ദേഹത്തിനൊപ്പം 2009 മുതല്‍ സേവനമനുഷ്ഠിച്ചിരുന്ന ഫാ. സിയാദ് ഹാലാലാണ് ഫാ. ഫ്രാന്‍സിനെ വിശുദ്ധനാക്കുന്നതിന് പരിഗണിക്കണമെന്നു പറഞ്ഞത്.
കഴിഞ്ഞ 40 വര്‍ഷമായി സിറിയയില്‍ സേവനം ചെയ്തു വരികയായിരുന്ന ഫാ. ഫ്രാന്‍സ് അവിടെയുള്ള വ്യത്യസ്ഥ സമുദായത്തില്‍പെട്ടവരെ ഒരുമിച്ചു കൊണ്ടു വരുന്നതിന് പല കാര്യങ്ങളും ചെയ്തിരുന്നു. സിറിയയില്‍ നിന്നും രക്ഷപെടുവാനുള്ള അവസരം അദ്ദേഹത്തിന് ലഭിച്ചുവെങ്കിലും മൂന്നു വര്‍ഷം മുന്‍പ് പഴയ പട്ടണത്തില്‍ കുടുങ്ങിപ്പോയ ആളുകളെ സംരക്ഷിക്കുന്നതിന് തയ്യാറാവുകയായിരുന്നു ഇദ്ദേഹം.
75 വയസ്സു പ്രായമുള്ള ഡച്ചുകാരനായ വൈദികന്‍ മദര്‍ തെരേസയുടെ ജീവിതം നയിച്ചു വരികയായിരുന്നുവെന്ന് ഫാ. ഹിലാല്‍ പറഞ്ഞു.
ഫാ. വാന്‍ ഡെര്‍ ലുഗട്ട് പഴയ സിറിയന്‍ നഗരത്തില്‍ അകപ്പെട്ടു പോയ 75 ക്രിസ്ത്യാനികളെ എയ്ഡ് ടു ദി ചര്‍ച്ച് എന്ന സംഘടനയുടെ സഹകരണത്തോടെ സഹായിച്ചിട്ടുണ്ട്.
സിറിയയിലെ ക്രിസ്ത്യാനികളുടെയും മുസ്ലീംങ്ങളുടെയും പരസ്പര സഹകരണത്തിന് ഫാ. വാന്‍ ഡെര്‍ ലുഗട്ട് വലിയ പങ്കു വഹിച്ചിട്ടുണ്ടയെന്ന് ഫാ. ഹിലാല്‍ പറഞ്ഞു. സ്വന്തം താത്പര്യങ്ങളെക്കാള്‍ ഉപരി അദ്ദേഹം മറ്റുള്ളവരുടെ താത്പര്യങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കിയിരുന്നത്. സിറിയയിലുള്ള ജെസ്യൂട്ട് ഭവനം അദ്ദേഹം ക്രിസ്ത്യാനികള്‍ക്കും മുസ്ലീമുകള്‍ക്കും ഒരു പോലെ തുറന്നു കൊടുത്തിരുന്നു, ഫാ. ഹാലാല്‍ പറഞ്ഞു.

You must be logged in to post a comment Login