സിറിയയില്‍ ക്രിസ്ത്യന്‍ വൈദികനെ തട്ടിക്കൊണ്ടു പോയി

സിറിയയില്‍ ക്രിസ്ത്യന്‍ വൈദികനെ തട്ടിക്കൊണ്ടു പോയി

fr ibrahimസിറിയയില്‍ ഓര്‍ത്തഡോക്‌സ് സഭാ വൈദികനായ ഇബ്രാഹിം ഫറായെ ജിഹാദികള്‍ തട്ടിക്കൊണ്ടു പോയി. 57 കാരനായ ഫറാ കന്യകാമറിയത്തിന്റെ നാമത്തിലുള്ള ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ സേവനമനുഷ്ഠിച്ചു വരികയായിരുന്നു. സിറിയയിലെ ഇഡ്‌ലിബ് പട്ടണം സായുധ വിഭാഗമായ ജിഹാദികള്‍ കീഴക്കിയതിനെത്തുടര്‍ന്നാണ് സംഭവം. നഗരത്തിലെ ക്രിസ്ത്യാനികള്‍ക്ക് എതിരെ വ്യാപകമായ അക്രമ പരമ്പരകള്‍ അരങ്ങേറി വരികയായിരുന്നു.

വൈദികനു പുറമേ ഇഡ്‌ലിബിലുള്ള ചില ക്രിസ്ത്യാനികളെയും ജിഹാദികള്‍ തട്ടിക്കൊണ്ടു പോയതായാണ് വിവരം. ജിഹാദികള്‍ കീഴടക്കിയ പ്രദേശങ്ങളിലൊന്നിലെ ഇസ്ലാമിക കോടതിയില്‍ ഇബ്രാഹിം ഫറായെ ഹാജരാക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. ആയിരക്കണക്കിന് ക്രിസ്ത്യാനികള്‍ താമസിക്കുന്ന നഗരമാണ് ഇഡ്‌ലിബ്. സിറിയന്‍ ആഭ്യന്തരയുദ്ധത്തിന്റെ സമയത്ത് വീടുകള്‍ നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് നിരവധി ക്രിസ്ത്യാനികള്‍ മറ്റു പട്ടണങ്ങളിലേക്ക് പലായനം ചെയ്തിരുന്നു..

You must be logged in to post a comment Login