സിറിയയില്‍ ക്രിസ്ത്യാനികളുടെ പ്രതിസന്ധി തുടരുന്നു

സിറിയയില്‍ ക്രിസ്ത്യാനികളുടെ പ്രതിസന്ധി തുടരുന്നു

Syrian-Christiansസിറിയയിലെ പ്രദേശങ്ങളൊന്നൊന്നായി ഐഎസ് തങ്ങളുടെ അധീനതയിലാക്കിയതിനെത്തുടര്‍ന്ന് രാജ്യത്തെ ക്രിസ്ത്യാനികളുടെ ശുഭപ്രതീക്ഷകളത്രയും അസ്തമിച്ചിരിക്കുകയാണ്. മിക്കയാളുകളുടെയും ഉള്ളില്‍ ഭയം എന്ന വികാരം മാത്രം. ചിലര്‍ക്ക് ഭയം കലര്‍ന്ന പ്രതീക്ഷ. ഏറ്റവുമൊടുമില്‍ സിറിയയിലെ ആലപ്പോ പട്ടണവും ഇഡ്‌ലിബ് നഗരവുമാണ് തീവ്രവാദികള്‍ കയ്യടക്കിയിരിക്കുന്നത്. ഇവിടങ്ങളില്‍ ഐഎസ് കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുമെന്ന് ഇവര്‍ ഭയപ്പെടുന്നു. സിറിയയിലെ കൂടുതലാളുകളും ലബനനിലേക്കാണ് പലായനം ചെയ്തുകൊണ്ടിരുന്നത്. എന്നാല്‍ അഭയാര്‍ത്ഥികളുടെ ഒഴുക്കു നിയന്ത്രിക്കാന്‍ ലബനനിലെ അതിര്‍ത്തികള്‍ അടച്ചിട്ടതോടെ ഇവര്‍ കൂടുതല്‍ ദു:ഖിതരായിരിക്കുകയാണ്.

എന്നാല്‍ ഇതിനിടയിലും ഏറെ പ്രതീക്ഷയോടെ കഴിയുന്ന ചില ആളുകളെയും തനിക്കു കാണാനായെന്ന് സിറിയ സന്ദര്‍ശിച്ച ഫാദര്‍ ആന്‍ഡ്രസെജ് ഹാലെമ്പ പറയുന്നു. സിറിയന്‍ സര്‍ക്കാറില്‍ തിരികെ പിടിച്ചെടുത്ത ചില സ്ഥലങ്ങളിലേക്ക് ആളുകള്‍ തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണ്. ഇത്തരം സ്ഥലങ്ങളില്‍ പുനരധിവാസപ്രവര്‍ത്തനങ്ങള്‍ക്കും സമാധാനശ്രമങ്ങള്‍ക്കും സഭ നേതൃത്വം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു..

You must be logged in to post a comment Login