സിറിയയില്‍ ക്രിസ്ത്യാനികള്‍ വിസ്മരിക്കപ്പെടുന്നു: ആലപ്പോ ആര്‍ച്ച്ബിഷപ്പ്

സിറിയയില്‍ ക്രിസ്ത്യാനികള്‍ വിസ്മരിക്കപ്പെടുന്നു: ആലപ്പോ ആര്‍ച്ച്ബിഷപ്പ്

ആലപ്പോ: സിറിയന്‍ ക്രിസ്ത്യാനികള്‍ അനുദിനം വിസ്മരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് ആലപ്പോ ആര്‍ച്ച്ബിഷപ്പ് ജീന്‍ ക്ലെമന്റ് ജീന്‍ബാര്‍ട്ട്. ‘ജനസംഖ്യയുടെ പകുതി ഭാഗം ജനങ്ങളും ഇപ്പോളിവിടെ ഇല്ല. ശേഷിക്കുന്നവര്‍ ജീവിക്കുന്നതാകട്ടെ, കഠിനമായ ദാരിദ്യത്തിലും’, ആര്‍ച്ച്ബിഷപ്പ് ജീന്‍ബാര്‍ട്ട് പറഞ്ഞു.

തങ്ങളാലാവും വിധത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഭ പ്രവര്‍ത്തിക്കുന്നുണ്ട്. കാരിത്താസിന്റേയും മറ്റ് സന്നദ്ധസംഘടനകളുടേയും സേവനങ്ങളേയും അദ്ദേഹം പ്രശംസിച്ചു. വലിയ വെല്ലുവിളികളിലൂടെയാണ് ഇവിടുത്തെ ക്രൈസ്തവ സമൂഹം കടന്നുപോകുന്നത്. അവരുടെ ധീരതയെ പ്രശംസിക്കാതിരിക്കാന്‍ വയ്യ. മിഡില്‍ ഈസ്റ്റിലെ ജനങ്ങളുടെ സംരക്ഷണത്തിനായി ഫ്രാന്‍സിസ് പാപ്പ നടത്തുന്ന പ്രവര്‍ത്തനങ്ങളെയും ആര്‍ച്ച്ബിഷപ്പ് ജീന്‍ബാര്‍ട്ട് നന്ദിയോടെ ഓര്‍ത്തു.

You must be logged in to post a comment Login