സിറിയയില്‍ തട്ടിക്കൊണ്ടു പോയ വൈദികനെ വിട്ടയച്ചു

സിറിയയില്‍ തട്ടിക്കൊണ്ടു പോയ വൈദികനെ വിട്ടയച്ചു

imagesകഴിഞ്ഞയാഴ്ച സിറിയയില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ വൈദികന്‍ ദിയാ അസീസിനെ വിട്ടയച്ചതായി വിശുദ്ധ നാട്ടില്‍ സേവനമനുഷ്ഠിക്കുന്ന ഫ്രാന്‍സിസ്‌കന്‍ മിഷനറി സംഘടന അറിയിച്ചു.
ഫ്രാന്‍സിസ്‌കന്‍ സഭാംഗമായ ഫാ. ദിയ സുരക്ഷിതനായി മടങ്ങി വരുന്നതിന് അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കു വേണ്ടി ദി കസ്റ്റഡി ഓഫ് ദ ഹോളീ ലാന്‍ഡ് സംഘടന നന്ദി പറഞ്ഞു. അദ്ദേഹത്തിന്റെ സിറിയയിലെ കുടുംബത്തിനോടും മതപരമായ കുടുംബത്തോടും അദ്ദേഹം സഭാപരിപാലകനായി സേവനമനുഷ്ഠിച്ചിരുന്ന യാക്കോബിയാഹിലെ വിശ്വാസ സമൂഹത്തോടും മിഷനറി സംഘടന നന്ദി പറഞ്ഞു.
അല്‍-നുസ്‌റ ഫ്രണ്ട് എന്ന് സംശയിക്കുന്ന എന്നാല്‍, തിരിച്ചറിഞ്ഞിട്ടില്ലാത്ത തീവ്രവാദി സംഘം തട്ടിക്കൊണ്ടു പോവുകയായിരുന്നു ഇദ്ദേഹത്തെ.
ജൂലൈ 4ന് ഫ്രാന്‍സിസ്‌കന്‍ സംഘത്തിന് വൈദികനുമായുള്ള ബന്ധം നഷ്ടപ്പെട്ടു.
സിറിയില്‍ ഇനിയും കാണാതാവുന്ന എല്ലാവര്‍ക്കു വേണ്ടിയും, രാജ്യത്ത് സമാധാനം പുന:സ്ഥാപിക്കുന്നതിനു വേണ്ടിയും പ്രാര്‍ത്ഥിക്കണമെന്ന് മിഷനറി സംഘടന എല്ലാവരോടും ആഹ്വാനം ചെയ്തു.

You must be logged in to post a comment Login