സിറിയയില്‍ തട്ടിക്കൊണ്ടുപോകപ്പെട്ട ജസ്യൂട്ട് വൈദികനു വേണ്ടി ഫ്രാന്‍സിസ് പാപ്പ പ്രത്യേകം പ്രാര്‍ത്ഥന നടത്തി

സിറിയയില്‍ തട്ടിക്കൊണ്ടുപോകപ്പെട്ട ജസ്യൂട്ട് വൈദികനു വേണ്ടി ഫ്രാന്‍സിസ് പാപ്പ പ്രത്യേകം പ്രാര്‍ത്ഥന നടത്തി

pope-francis-prayingഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ സിറിയയിലെ ജസ്യൂട്ട് വൈദികനായ ഫാദര്‍ ദാല്‍ ഒഗ്ലിയോയ്ക്കു വേണ്ട് ഫ്രാന്‍സിസ് പാപ്പ പ്രത്യേകം പ്രാര്‍ത്ഥന നടത്തി. വിശ്വാസികള്‍ തങ്ങളുടെ പ്രാര്‍ത്ഥനയില്‍ അദ്ദേഹത്തെയും ഓര്‍ക്കണമെന്നും ഫ്രാന്‍സിസ് പാപ്പ ആഹ്വാനം ചെയ്തു. ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടു പോയ ആലപ്പോയിലെ ബിഷപ്പുമാരെയും മാര്‍പാപ്പ പ്രാര്‍ത്ഥനയില്‍ ഓര്‍്മ്മിച്ചു. 2013 ലാണ് ജസ്യൂട്ട് വൈദികനായ ഫാദര്‍ ദാല്‍ ഒഗ്ലിയോയെ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടു പോകുന്നത്. ആ വര്‍ഷം തന്നെയാണ് സിറിയന്‍ ബിഷപ്പുമാരും ഐഎസ് പിടിയിലാകുന്നത്. ഐഎസിന്റെ ക്രൂരകൃത്യങ്ങളെ നിശിതമായി വിമര്‍ശിച്ചിരുന്ന വ്യക്തിയയായിരുന്നു ഫാദര്‍ ദാല്‍ ഒഗ്ലിയോ. ഈ വിദ്വേഷമാകാം തട്ടിക്കൊണ്ടു പോകലിനു പിന്നിലെന്നാണ് കരുതപ്പെടുന്നത്. ഐഎസ് അധീനപ്രദേശമായ റഖായില്‍ നിന്നാണ് അദ്ദേഹത്തെ കാണാതായത്. മെട്രോപൊളിറ്റന്‍ ബൗളസ് യാസിഗി, മെട്രോപൊളിറ്റന്‍ മാര്‍ ഗ്രിഗോറിയസ് യൗഹന്നാന്‍ ഇബ്രാഹിം എന്നിവരാണ് കാണാതായ മറ്റു രണ്ടു ബിഷപ്പുമാര്‍.

You must be logged in to post a comment Login