സിറിയയില്‍ തട്ടിക്കൊണ്ടു പോയ വൈദികന്‍ മോചിതനായി

സിറിയയില്‍ തട്ടിക്കൊണ്ടു പോയ വൈദികന്‍ മോചിതനായി

melkiteസിറിയയില്‍ തട്ടിക്കൊണ്ടു പോയ മെല്‍ക്കൈറ്റ് വൈദികന്‍ ടോണി ബുട്രോസ് മോചിതനായി. കഴിഞ്ഞ ജൂലൈ 12നാണ് ഫാ. ബുട്രോസിനെ അജ്ഞാതരായ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയത്. വൈദികന്‍ മോചിതനായ വിവരം അന്ത്യോക്യ പാത്രിയര്‍ക്കീസ് ഗ്രിഗറി ലാഹം സ്ഥിരീകരിച്ചു. തട്ടിക്കൊണ്ടു പോകുമ്പോള്‍ ഷാഹ്ബയിലെ സെന്റ് ഫിലിപ്പ് അപ്പോസ്തലന്റെ നാമധേയത്തിലുള്ള ദേവാലയത്തില്‍ പാസ്റ്ററായി സേവനം ചെയ്തു വരികയായിരുന്നു.

You must be logged in to post a comment Login