സിറിയയില്‍ നിഷ്‌കളങ്ക രക്തം ചിന്തപ്പെടുന്നത് സങ്കടകരം; ഫ്രാന്‍സിസ് പാപ്പ

സിറിയയില്‍ നിഷ്‌കളങ്ക രക്തം ചിന്തപ്പെടുന്നത് സങ്കടകരം; ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: സിറിയയിലെ കലാപങ്ങള്‍ക്കൊടുവില്‍ വിലനല്‍കേണ്ടി വരുന്നത് നിരപരാധികളായ സ്ത്രീകളും കുട്ടികളുമാണ്. സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ഒന്നിച്ചുകൂടിയ വിശ്വാസികളോട് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.

ഒരു കുറ്റവും ചെയ്യാത്ത പാവം സ്ത്രീകളും കുട്ടികളും സമാധാനത്തിന് മുതിരാന്‍ തയ്യാറാവാത്ത അധികാര മോഹികളുടെയും കഠിനഹൃദയരുടെയും അതിക്രമങ്ങള്‍ക്ക് വില നല്‍കേണ്ടി വരുന്നത് ഒരിക്കലും അംഗീകരിക്കാനാവാത്ത കാര്യമാണ്. ഞായറാഴ്ച വത്തിക്കാനിലെത്തിയവരോട് പാപ്പ പറഞ്ഞു.

തീര്‍ത്ഥാടകരോട് ഒരു നിമിഷം സിറിയയിലെ അലീപ്പോയില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ പാപ്പ ആവശ്യപ്പെട്ടു. നന്മ നിറഞ്ഞ മറിയമേ എന്ന പ്രാര്‍ത്ഥനയ്ക്ക് ശേഷം തങ്ങള്‍ സിറിയന്‍ ജനതയ്ക്ക് പ്രാര്‍ത്ഥനയുമായി പിന്തുണയേകുന്നുവെന്ന് പരിശുദ്ധ പിതാവ് എല്ലാവരോടുമായി പറഞ്ഞു.

You must be logged in to post a comment Login