സിറിയയില്‍ ബോംബ് സ്‌ഫോടനം നടത്തിയവര്‍ ദൈവത്തിനു മുന്നില്‍ ഉത്തരം കൊടുക്കേണ്ടിവരും; ഫ്രാന്‍സിസ് പാപ്പ

സിറിയയില്‍ ബോംബ് സ്‌ഫോടനം നടത്തിയവര്‍ ദൈവത്തിനു മുന്നില്‍ ഉത്തരം കൊടുക്കേണ്ടിവരും; ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: തുടര്‍ച്ചയായ ബോംബ് സ്‌ഫോടനങ്ങള്‍ തകര്‍ത്ത സിറിയയില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന സംഭവങ്ങളില്‍ ഞാന്‍ അതീവ ദു:ഖം പ്രകടിപ്പിക്കുന്നു. സിറിയയിലെ കുട്ടികളും, പ്രായമായവരും, രോഗികളുമെല്ലാം മരിച്ചു കൊണ്ടിരിക്കുകയാണ്. സാധാരണക്കാരുടെ സംരക്ഷണത്തിനായി വളരെപ്പെട്ടന്നു തന്നെ എല്ലാവരും പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥരാണ്. മാര്‍പാപ്പ പറഞ്ഞു.

സിറിയയിലെ താത്ക്കാലിക വെടിനിര്‍ത്തല്‍ ലംഘിക്കപ്പെട്ടു. യുദ്ധത്തില്‍ കൈവിട്ട ഏതാനും പ്രദേശങ്ങള്‍ തിരിച്ചു പിടിക്കാന്‍ അല്‍-ആസാദിന്റെ സൈന്യം അലീപ്പോയില്‍ വീണ്ടും ബോംബ് സ്‌ഫോടനം നടത്തുകയാണ്.

ബോംബ് നിക്ഷേപിച്ചവര്‍ തങ്ങളുടെ തന്നെ മന:സാക്ഷി പുന:പരിശോധിക്കണമെന്ന് ഞാന്‍ അവരോട് ആവശ്യപ്പെടുന്നു. അവര്‍ക്ക് ദൈവത്തിനു മുന്നില്‍ ഉത്തരം പറയേണ്ടിവരും. പാപ്പ വിശ്വാസികളോട് പറഞ്ഞു.

സിറിയ, ഇറാഖ് എന്നീ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കത്തോലിക്ക സ്ഥാപനങ്ങളോട് എത്രയും വേഗം പ്രദേശത്തെ ആളുകള്‍ക്ക് മാനുഷിക സഹായങ്ങള്‍ എത്തിച്ചു കൊടുക്കാനും പാപ്പ പ്രസംഗത്തിനിടെ പറഞ്ഞു.

2011ല്‍ സിറിയയില്‍ ആരംഭിച്ച യുദ്ധം ഇതുവരെ 300,000 ആളുകളുടെ ജീവനെടുത്തു. ഇതു കൂടാതെ ഒരു മില്യന്‍ ആളുകള്‍ക്ക് പരിക്കേറ്റു. വത്തിക്കാന്റെ കണക്കുകള്‍ പ്രകാരം സിറിയയില്‍ ഏതാണ്ട് 13.5മില്യന്‍ ആളുകള്‍ക്ക് അടിയന്തര സഹായം ആവശ്യമായുണ്ട്.

You must be logged in to post a comment Login