സിറിയയില്‍ വിമതര്‍ തട്ടിക്കൊണ്ടുപോയ വൈദികനുവേണ്ടി പ്രാര്‍ത്ഥനാസഹായമഭ്യര്‍ത്ഥിച്ച് ഫ്രാന്‍സിസ്‌കന്‍ മിഷനറിമാര്‍

സിറിയയില്‍ വിമതര്‍ തട്ടിക്കൊണ്ടുപോയ വൈദികനുവേണ്ടി പ്രാര്‍ത്ഥനാസഹായമഭ്യര്‍ത്ഥിച്ച് ഫ്രാന്‍സിസ്‌കന്‍ മിഷനറിമാര്‍

images (1)സിറിയയില്‍ വിമതര്‍ തട്ടിക്കൊണ്ടുപോയ വൈദികന്റെ മോചനത്തിനു വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്ന് ഫ്രാന്‍സിസ്‌കന്‍ മിഷനറിമാര്‍. ജൂലൈ നാലിനാണ് സിറിയന്‍ വൈദികനായ ഫാദര്‍ ധിയ അസ്സീസിനെ വിമതര്‍ തട്ടിക്കൊണ്ടുപോയത്. അന്നു മുതല്‍ അദ്ദേഹവുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടുവെന്ന് വത്തിക്കാന്‍ വൃത്തങ്ങള്‍ അറിയിച്ചു. അദ്ദേഹത്തിന്റെ മോചനത്തിനായി എല്ലാ സാധ്യമാകുന്ന എല്ലാ രീതിയിലും പരിശ്രമിക്കുന്നുണ്ടെന്നും ഇവര്‍ പറഞ്ഞു.
ഫ്രാന്‍സിസ്‌കന്‍ സന്യാസസഭയിലെ അംഗമായ ഫാദര്‍ ധിയ അസ്സീസ് സിറിയയിലെ ഇഡ്‌ലിബ് പ്രവിശ്യയിലുള്ള യാക്കൂബിയാ ഗ്രാമത്തില്‍ ഇടവകാവികാരിയായി സേവനമനുഷ്ഠിക്കുകയായിരുന്നു. ഇറാഖില്‍ ജനിച്ച അദ്ദേഹം മെഡിസിന്‍ പഠനത്തിനു ശേഷമാണ് വൈദികനാകുന്നത്. അഭിമുഖസംഭാഷണത്തിനെന്നു പറഞ്ഞ് ഇദ്ദേഹത്തെ ചിലര്‍ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.
ഇതിനു മുന്‍പും സിറിയയില്‍ സമാനമായ സംഭവങ്ങള്‍ നടന്നിട്ടുണ്ട്.2014ല്‍ സിറിയയിലെ ആലപ്പോയില്‍ 20 വര്‍ഷത്തിലേറെയായി സേവനമനുഷ്ഠിച്ചിരുന്ന ഫാദര്‍ ഫ്രാന്‍സ് വാന്‍ ലുഗ്റ്റിനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി വധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം തന്നെ മറ്റൊരു ഫ്രാന്‍സിസ്‌കന്‍ വൈദികനായ ഫാദര്‍ ഹന്ന ജല്ലോഫിനെ മറ്റ് 20 പേരോടൊപ്പം തട്ടിക്കൊണ്ടുപോയിരുന്നു.

You must be logged in to post a comment Login