സിറിയയില്‍ വീണ്ടും ക്രൈസ്തവരെ തട്ടിക്കൊണ്ടു പോയി

സിറിയയില്‍ വീണ്ടും ക്രൈസ്തവരെ തട്ടിക്കൊണ്ടു പോയി

syriaസിറിയയില്‍ കഴിഞ്ഞ ദിവസം ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടു പോയവരില്‍ അറുപതോളം ക്രൈസ്തവരും ഉള്‍പ്പെട്ടിരിക്കുന്നതായി സൂചനകള്‍. സിറിയയുടെ കേന്ദ്ര നഗരം കഴിഞ്ഞ ദിവസം ഐഎസ് ഭീകരര്‍ ആക്രമിച്ച വേളയിലാണ് ഇവരെ തട്ടിക്കൊണ്ടു പോയത്. 230 പേരെയാണ് ഭീകരര്‍ തട്ടിക്കൊണ്ടു പോയത്.

എത്ര ക്രൈസ്തവര്‍ ഉള്‍പ്പെടുമെന്ന് കൃത്യമായി പറയാനാകില്ലെങ്കിലും അറുപതോളം പേര്‍ ഉണ്ടാകുമെന്ന് സിറിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബെബാര്‍സ് അല്‍ തലാവി എന്ന സംഘടന അവകാശപ്പെടുന്നു. കുറേ ക്രിസ്ത്യാനികള്‍ നേരത്തെ തന്നെ ഖാര്യതെയ്ന്‍ പ്രവശ്യയിലേക്കു പലായനം ചെയ്തിരുന്നു.

തട്ടിക്കൊണ്ടു പോകപ്പെട്ടവര്‍ സൈന്യത്തോട് അനുഭാവം കാണിച്ചു എന്ന കുറ്റത്തിന് ഐഎസിന്റെ നോട്ടപ്പുള്ളികളായിരുന്നു. അവരുടെ പേരുകളുടെ ഒരു പട്ടിക ഐഎസുകാര്‍ തയ്യാറാക്കിയിരുന്നതായി അറിവു ലഭിച്ചിട്ടുണ്ട്. ഇക്കാരണത്താല്‍ തന്നെ അവരുടെ ജീവന്‍ അപകടത്തിലാണെന്ന് അനുമാനിക്കപ്പെടുന്നു.

ഐഎസ് വീണ്ടും സിറിയന്‍ ക്രൈസ്തവര്‍ക്കു നേരെ ആക്രമണം പുനരാരംഭിക്കുകയാണെന്ന ഭയം ഇതോടെ ശക്തമായി. കഴിഞ്ഞ മേയില്‍ ജാക്ക് മൗറാദ് എന്ന സിറിയന്‍ പാതിരിയെ ഖാര്യാത്തെയിന്‍ ആശ്രമത്തില്‍ നിന്നും തട്ടിക്കൊണ്ടു പോയിരുന്നു. ക്രിസ്ത്യാനികളെയും മുസ്ലിങ്ങളെയും സഹായിച്ചിരുന്ന വ്യക്തിയായിരുന്നു, ഫാ. മൗറാദ്. അദ്ദേഹത്തെ കുറിച്ച് ഇപ്പോഴും യാതൊരു വിവരവുമലില്ല.

You must be logged in to post a comment Login