സിറിയയില്‍ സമാധാനം പന:സ്ഥാപിക്കണമെന്ന് അന്തിയോര്‍ക്കിലെ പാത്രിയര്‍ക്കീസുമാര്‍

സിറിയയില്‍ സമാധാനം പന:സ്ഥാപിക്കണമെന്ന് അന്തിയോര്‍ക്കിലെ പാത്രിയര്‍ക്കീസുമാര്‍

syriaമിഡില്‍ ഈസ്റ്റില്‍ ക്രിസ്ത്യാനികള്‍ക്ക് സ്ഥാനമുണ്ടെന്നും സിറിയയിലെ ആഭ്യന്തര യുദ്ധം അവസാനിപ്പിക്കണമെന്നും ആന്തിയോക്കിലെ അഞ്ച് ക്രിസ്ത്യന്‍ പാത്രിയാര്‍ക്കികള്‍ ഒത്തുകൂടിയപ്പോള്‍ പറഞ്ഞു. മാതാപിതാക്കളുടെയും അവരുടെ പൂര്‍വ്വികരുടെയും വിയര്‍പ്പ് വീണിടത്തുനിന്നുമാണ് തങ്ങള്‍ വളര്‍ന്നു വന്നതെന്നും അതിനാല്‍ ഇക്കാര്യങ്ങള്‍ പറയാന്‍ എന്തുകൊണ്ടും തങ്ങള്‍ യോഗ്യരാണെന്നും ക്രിസ്ത്യന്‍ നേതാക്കള്‍  പറഞ്ഞു.

അന്തിയോക്കിലെ അഞ്ച് കത്തോലിക്കാ, ഓര്‍ത്തഡോക്‌സ് പാത്രിയാര്‍ക്കികളാണ് ഡമാസ്‌ക്കസിലെ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് അതിരൂപതയിലെ മുഖ്യകാര്യാലയത്തില്‍ ഒത്തുചേര്‍ന്നത്.
ജോര്‍ജ്ജ് III ലഹം (മെല്‍ക്കിറ്റേ ഗ്രീക്ക് കത്തോലിക്കന്‍), ബെച്ചാറാ റായി (മരോനിറ്റേ), ഇഗ്നേഷ്യസ് III യൗനാന്‍ ( സിറിയന്‍ കത്തോലിക്കന്‍), ജോണ്‍ X യസീഗി(ഗ്രീക്ക് ഒര്‍ത്തഡോക്‌സ്), ഇഗ്നേഷ്യസ് എഫ്രേം II(സിറിയന്‍ ഓര്‍ത്തഡോക്‌സ്) എന്നിവരാണ് പാത്രിയാര്‍ക്കികള്‍.
സിറിയയിലെ ആഭ്യന്തര യുദ്ധവും ഇറാഖിലെ കലഹങ്ങളും മുസ്ലീങ്ങളുടെയും ക്രിസ്ത്യാനികളുടെയും ജീവന്‍ നഷ്ടപ്പെടുത്തുകയും ജീവിതത്തെ ബാധിക്കുകയും ചെയ്തു. ലക്ഷക്കണക്കിന് ഇറാഖി, സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് വീടുവിട്ടിറങ്ങേണ്ട അവസ്ഥ ഉണ്ടാകുകയും ചെയ്തു. ഐഎസ് ഭീകരവാദികളുടെ ഉയര്‍ച്ചയും രണ്ടു മതവിഭാഗങ്ങളെയും ബാധിച്ചു.
വിദേശ ഇടപെടല്‍ ഇല്ലാതെ സിറിയന്‍ നിവാസികള്‍ക്ക് അവരുടെ ഭാവി നിശ്ചയിക്കാനാവണമെന്നും സിറിയക്കാരെ വിളിച്ച് രാജ്യത്തിന്റെ ഒരുമ വീണ്ടെടുക്കണമെന്നും ക്രിസ്ത്യന്‍ പാത്രിയാര്‍ക്കികള്‍ അവരുടെ യോഗത്തിനിടെ പറഞ്ഞു. രാജ്യത്തെ യുദ്ധം അവസാനിപ്പിക്കുവാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുവാനും സമാധാനം പുന:സ്ഥാപിച്ച് മാറി താമസിക്കേണ്ടി വന്നവരെ തിരിച്ചു കൊണ്ടുവരുവാനും അന്താരാഷ്ട്ര സംഘടനകള്‍ മുന്‍കൈയെടുക്കണമെന്നും പാത്രിയാര്‍ക്കികള്‍ പറഞ്ഞു..

One Response to "സിറിയയില്‍ സമാധാനം പന:സ്ഥാപിക്കണമെന്ന് അന്തിയോര്‍ക്കിലെ പാത്രിയര്‍ക്കീസുമാര്‍"

  1. johnson p ittoop   June 10, 2015 at 5:25 pm

    Why Christians in Kerala do not take any initiative to help their brothers and sisters in Syria? Why Kerala Bishops are silent in this matter? At least some funds are to be raised and sent through any trustworthy international agency to help Syrian Christians living as refugees in Turkey, Lebanon etc, Why Christian countries are not adopting Christian families in Syria? It is a shame to be a syrian christian of Kerala who claim Syrian traditions and keep silent while real Syrian Christians are annihilated by the Islamic terror groups supported by Obama ? Obama is the no.1 enemy of Syrians who support the Free Syrian Sunni militia.

You must be logged in to post a comment Login