സിറിയയില്‍ `സുനാമി`, സഭ പ്രതിസന്ധിയില്‍

സിറിയയില്‍ `സുനാമി`, സഭ പ്രതിസന്ധിയില്‍

Syrian-refugees-800x500ആഭ്യന്തരയുദ്ധങ്ങളുടെ സാഹചര്യത്തില്‍ യുവജനങ്ങള്‍ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറ്റം തുടരുന്നത് സഭയ്ക്ക് വലിയൊരു പ്രതിസന്ധിയാണ് നല്കുന്നതെന്ന് മെല്‍ക്കൈറ്റ് ഗ്രീക്ക് കത്തോലിക്ക പാത്രിയാര്‍ക്ക ഗ്രിഗോറിയോസ് മൂന്നാമന്‍. യുവജനങ്ങളുടെ ക്രമാതീതമായ ഈ കുടിയേറ്റത്തെ സുനാമിയോടാണ് അദ്ദേഹം ഉപമിച്ചിരിക്കുന്നത്. യുവജനങ്ങളോട് ഇവിടെതന്നെ തുടരുവാനും അദ്ദേഹം അപേക്ഷിച്ചു. കാത്തലിക് ചാരിറ്റി എയ്ഡ് റ്റു ദ ചര്‍ച്ച് ഇന്‍ നീഡിന് എഴുതിയ കത്തിലാണ് സഭയുടെ ഭാവിയെക്കുറിച്ചും യുവജനങ്ങളുടെ കുടിയേറ്റത്തെക്കുറിച്ചും അദ്ദേഹം ആകുലനായത്. ഇങ്ങനെപോയാല്‍ നമ്മുടെ സഭയുടെ ഭാവി എന്താകും? നമ്മുടെ മാതൃഭൂമി എന്തായിത്തീരും? നമ്മുടെ ഇടവകകളും സ്ഥാപനങ്ങളും എന്തായിത്തീരും? പാത്രിയാര്‍ക്ക ചോദിച്ചു. എല്ലാ ദുരിതങ്ങളോടും കൂടിതന്നെ നിങ്ങള്‍ ഇവിടെ തുടരൂ.. ക്ഷമയുള്ളവരായിരിക്കുക. ഇവിടെ തുടരുക, സിറിയയ്ക്ക് വേണ്ടി, അതിന്റെ ഭാവിക്ക് വേണ്ടി.. തുടരുക..ഇവിടെ തുടരുക.. പാത്രിയാര്‍ക്ക അപേക്ഷിച്ചു. നാലരലക്ഷത്തോളം സിറിയന്‍ ജനങ്ങള്‍ വിദേശരാജ്യങ്ങളില്‍ അഭയാര്‍ത്ഥികളായി കഴിയുന്നുവെന്നാണ് ഏകദേശ കണക്ക്.

You must be logged in to post a comment Login