സിറിയായിലെ ദുരിതങ്ങള്‍ എങ്ങനെ ഒരു വൈദികനാകണമെന്ന് പഠിപ്പിച്ചപ്പോള്‍…

സിറിയായിലെ ദുരിതങ്ങള്‍ എങ്ങനെ ഒരു വൈദികനാകണമെന്ന് പഠിപ്പിച്ചപ്പോള്‍…

ഇത് ഫാദര്‍ റോഡ്രിഗോ മിറാന്‍ഡ. ചിലിയില്‍ നിന്നുള്ള വൈദികന്‍. പക്ഷേ സിറിയായിലാണ് അദ്ദേഹം സേവനം ചെയ്തത്. സിറിയയാണ് യഥാര്‍ത്ഥത്തില്‍ ഒരു വൈദികന്‍ എന്തായിത്തീരണം എന്ന് തന്നെ പഠിപ്പിച്ചതെന്ന് അദ്ദേഹം പറയും.നമ്മുടെ ഉറങ്ങിക്കിടക്കുന്ന സമൂഹത്തിനുള്ള ഒരു മറുമരുന്നാണ് ക്രൈസ്തവപീഡനം അനുഭവിക്കുന്ന സിറിയയിലെ ക്രൈസ്തവര്‍.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍കാര്‍നേറ്റ് വേര്‍ഡ് സഭാംഗമാണ് ഇദ്ദേഹം. 2011 മാര്‍ച്ച് മുതല്‍ 2014 വരെ അലെപ്പോയിലാണ് ഇദ്ദേഹം ജീവിച്ചത്. പിന്നീട് രാജ്യം വിടാന്‍ അദ്ദേഹം നിര്‍ബന്ധിതനാവുകയായിരുന്നു.

ആയിരക്കണക്കിന് ആളുകളാണ് ആഭ്യന്തരയുദ്ധത്തില്‍ മരണമടഞ്ഞത്. പളളിയില്‍ വരുന്ന ആളുകളെ യുദ്ധം കാര്യമായ രീതിയില്‍ ബാധിച്ചിട്ടുണ്ടെന്ന്  അച്ചന്‍ പറഞ്ഞു. 250 നും 300നും ഇടയില്‍ വരാറുണ്ടായിരുന്ന വിശ്വാസികളുടെ എണ്ണം ഇപ്പോള്‍ 15 ആയി ചുരുങ്ങിയിരിക്കുന്നു.

യുദ്ധം ക്രൈസ്തവരുടെ ജീവിതത്തെ മാത്രമല്ല വിശ്വാസത്തെയും ബാധിച്ചിരിക്കുന്നു. തങ്ങള്‍ ജീവിച്ചിരിക്കുന്നതിന്റെ പേരില്‍ ദൈവത്തിന് നന്ദി പറയുന്നവരുടെ എണ്ണം പെരുകിയിരിക്കുന്നു. പളളിയില്‍ വരാന്‍ കഴിഞ്ഞതിന് ,പ്രാര്‍ത്ഥിക്കാന്‍ കഴിയുന്നതിന്.. എല്ലാറ്റിനും ആളുകള്‍ നന്ദി പറയുന്നു. സങ്കടം നിറഞ്ഞ ഒരു മുഖവും ഇവിടെയില്ല. എന്നുകരുതി ഇവര്‍ക്ക് പ്രശ്‌നങ്ങളില്ലെന്ന് കരുതാനും പാടില്ല.  ഇവിടെയുള്ള ക്രൈസ്തവരുടെ പ്രത്യാശയാണ് തന്നെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. അച്ചന്‍ പറഞ്ഞു.

You must be logged in to post a comment Login