‘സിറിയ എന്നെ പഠിപ്പിച്ചു, പൗരോഹിത്യത്തിന്റെ അര്‍ത്ഥം!’

‘സിറിയ എന്നെ പഠിപ്പിച്ചു, പൗരോഹിത്യത്തിന്റെ അര്‍ത്ഥം!’

ഫാ. റോഡ്രിഗ്‌സ് മിറാന്‍ഡ സിറിയയിലെത്തിയത് ചിലിയില്‍ നിന്നാണ്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ദ ഇന്‍കാര്‍ണേറ്റ് വേഡിലെ അംഗമായിരുന്ന മിറാന്‍ഡ ഫാ. മിറാന്‍ഡ സിറിയയിലെത്തിയത് 2011 ല്‍. സിറിയയിലെ കഷ്ടാനുഭവങ്ങളാണ് തന്നെ പൗരോഹിത്യത്തിന്റെ അര്‍ത്ഥം പഠിപ്പിച്ചതെന്ന് ഫാ. മിറാന്‍ഡ പറയുന്നു.

ആലെപ്പോയില്‍ താമസിച്ചു കൊണ്ടിരിക്കുമ്പോള്‍ 2014 ലിലാണ് ഫാ. മിറാന്‍ഡ നാടുവിടാന്‍ നിര്‍ബന്ധിതനായത.് സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ ലക്ഷക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടു. അതിലേറെ പേര്‍ ഭവനരഹിതരായി.

‘ആഴ്ചയന്ത്യങ്ങളില്‍ ഇരുന്നൂറിനും മുന്നൂറിനും ഇടയില്‍ ആളുകള്‍ പള്ളിയില്‍ വന്നിരുന്നത് ഇപ്പോള്‍ 15 ആയി ചുരുങ്ങിയിരിക്കുന്നു.’ നഗരത്തിന്റെ അരികുകളിലെ ദേവാലയങ്ങളില്‍ ഇപ്പോള്‍ ആളുകള്‍ പോകാറില്ല. കൂടുതല്‍ സുരക്ഷിതമായ നഗരമധ്യത്തിലെ പള്ളികളിലാണ് ഏറെ പേരും പോകുന്നത്. തങ്ങള്‍ക്കിടയില്‍ കൊല്ലപ്പെട്ടവരുടെ പേരുകളെല്ലാം ഓരോരുത്തര്‍ക്കും മനപാഠം.

യുദ്ധം സിറിയന്‍ ജനതയുടെ ജീവിതം മാറ്റിയെഴുതിയെങ്കിലും വിശ്വാസത്തെ കടപുഴക്കാനായില്ല.

‘ഇക്കാലത്തില്‍ ഒരിക്കലും ഒരാള്‍ പോലും ദൈവത്തിനെതിരെ പരാതി പറയുന്നത് ഞാന്‍ കേട്ടിട്ടില്ല. ഇല്ലെന്നു മാത്രമല്ല, എല്ലാ ദിവസവും അവര്‍ ദൈവത്തിന് നന്ദി പറയുന്നു. ഏറ്റവും ഭയാനകമായ കഥകള്‍ വിവരിക്കുമ്പോള്‍ പോലും അവര്‍ സംഭാഷണം അവസാനിപ്പിക്കുന്നത് നാം ഇപ്പോള്‍ ജിവിച്ചിരിക്കുന്നിതിനും നാം സഭയില്‍ അംഗമായിരിക്കുന്നതിനും ദൈവത്തിന് നന്ദി പറഞ്ഞു കൊണ്ടാണ്’ ഫാ. മിറാന്‍ഡ സാക്ഷ്യപ്പെടുത്തുന്നു.

‘തികച്ചും വ്യത്യസ്ഥമായൊരു മുഖമാണ് മധ്യപൂര്‍വ ദേശത്തെ ക്രിസ്ത്യാനികള്‍ക്ക്. ഓരോ തവണ ബോംബ് വര്‍ഷമുണ്ടാകുമ്പോഴും പള്ളികള്‍ നിറഞ്ഞു കവിയുന്നു. പക്ഷേ, അവരെത്തുന്ന വിഷാദത്തോടെയല്ല. ഉള്ളില്‍ സങ്കടമില്ല എന്നല്ല അതിനര്‍ത്ഥം’ ഫാ. മിറാന്‍ഡ പറയുന്നു.

‘പാശ്ചാത്യനാടുകളില്‍ അജപാലന രീതികള്‍ ഹോളിവുഡ് ശൈലിയിലാണ്. യുവാക്കളെ ആകര്‍ഷിക്കണമെങ്കില്‍ അങ്ങനെ വേണം എന്നവര്‍ കരുതുന്നു. എന്നാല്‍ ആലെപ്പോയില്‍ പലപ്പോഴും തങ്ങളുടെ അയല്‍ക്കാരെ കൊല്ലാന്‍ ഇസ്ലാമിക് റിബലുകള്‍ എത്തിയ കാര്യം വട്ടം കൂടിയിരുന്നു വിവരിക്കുമ്പോള്‍ അവര്‍ ചോദിക്കുന്നത് ‘അച്ചാ, നാം നമ്മുടെ ജീവന്‍ ക്രിസ്തുവിനു വേണ്ടി ബലി കഴിക്കണമെന്ന് പറയുന്നത് സത്യമാണോ?’ ഇത്തരം കാര്യങ്ങള്‍ അവര്‍ ചര്‍ച്ച ചെയ്യുന്നത്. എങ്ങനെ ഒരു പുരോഹിതനാകണം എന്നതിന്റെ അര്‍ത്ഥം എന്നെ പഠിപ്പിച്ചത് സിറിയയാണ്! ഫാ. മിറാന്‍ഡ പറയുന്നു.

 

അഭിലാഷ് ഫ്രേസര്‍

You must be logged in to post a comment Login