സിറില്‍ ജോണ്‍ എന്‍എസ്ടി ചെയര്‍മാന്‍

സിറില്‍ ജോണ്‍ എന്‍എസ്ടി ചെയര്‍മാന്‍

മുംബൈ: അല്മായ നേതാവ് സിറില്‍ ജോണ്‍ എന്‍എസ്ടി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു . സെന്റ് പയസ് സെമിനാരിയിലെ സര്‍വോദയായില്‍ നടന്ന സമ്മേളനത്തിലാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഫാ. ജോസ് അഞ്ചാനിക്കല്‍ വിരമിച്ച സ്ഥാനത്തേക്കാണ് നിയമനം. പതിനാറ് പേര്‍ അടങ്ങുന്ന ടീമിന്റെ നേതാവായി അടുത്ത മൂന്നുവര്‍ഷത്തേക്കാണ് സിറില്‍ ജോണ്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

ഇത് രണ്ടാം തവണയാണ് സിറില്‍ ജോണ്‍ എന്‍എസ് ടി ചെയര്‍മാനാകുന്നത്. ഐസിസിആര്‍എസ് സബ് കമ്മിറ്റി ഫോര്‍ ഏഷ്യാ ഓഷ്യാനയുടെ ചെയര്‍പേഴ്‌സണായി സേവനം ചെയ്തുവരികയായിരുന്നു.

ന്യൂഡല്‍ഹിയിലാണ് സിറില്‍ ജോണ്‍ താമസിക്കുന്നത്. ഭാര്യ എല്‍സമ്മ, നാലു മക്കള്‍.

You must be logged in to post a comment Login