സിസിലിയയിലെ അര്‍മേനിയന്‍ സഭയ്ക്ക് പുതിയ പാത്രിയര്‍ക്കീസ്‌

സിസിലിയയിലെ അര്‍മേനിയന്‍ സഭയ്ക്ക് പുതിയ പാത്രിയര്‍ക്കീസ്‌

Bishop-Gharboyan-283x300സിസിലിയയിലെ അര്‍മേനിയന്‍ സഭയ്ക്ക് പുതിയ പാത്രിയര്‍ക്കീസ്‌.  ബിഷപ്പ് ക്രിക്കോര്‍ ഖബ്രോയനാണ് മാര്‍ ഗ്രിഗറി പിയറി ഇരുപതാമന്‍ എന്ന പേരു സ്വീകരിച്ച് പുതിയ പാത്രിയര്‍
ക്കിസായി ചുമതലയേറ്റത്. സ്ഥാനമേറ്റയുടന്‍ അദ്ദേഹത്തിന് ഫ്രാന്‍സിസ് പാപ്പ തന്റെ ആശംസകള്‍ നേര്‍ന്നു. അജപാലനശുശ്രൂഷയില്‍ ദൈവം അദ്ദേഹത്തെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്നും തന്റെ പ്രാര്‍ത്ഥനാനുഗ്രഹങ്ങള്‍ എന്നുമുണ്ടാകുമെന്നും മാര്‍പാപ്പ പറഞ്ഞു.

സഭ, പ്രത്യേകിച്ച് അര്‍മേനിയന്‍ സഭ ഒരുപാട് വെല്ലുവിളികളിലൂടെ കടന്നുപോകുന്ന സമയത്താണ് പുതിയ ക്കിസ്‌ സ്ഥാനമേല്‍ക്കുന്നത്. അതിനാല്‍ തന്നെ ഭരമേല്‍പ്പിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്വം വലുതാണ്. എന്നാല്‍ ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തു നമുക്കു ശക്തിയും ബലവും പകരുമെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു. അര്‍മേനിയന്‍ സഭയിലെ രക്തസാകളായ നരേക്കിലെ വിശുദ്ധ ഗ്രിരറിയെപ്പോലുള്ളവരുടെ മാതൃകകള്‍ മാര്‍പാപ്പ പ്രത്യേകം അനുസ്മരിച്ചു.

You must be logged in to post a comment Login