സിസ്റ്റര്‍ അമലയുടെ കൊലപാതകിയെ തിരിച്ചറിഞ്ഞെന്ന്…

സിസ്റ്റര്‍ അമലയുടെ കൊലപാതകിയെ തിരിച്ചറിഞ്ഞെന്ന്…

shacklesപാലാ: സിഎംസി സിസ്റ്റര്‍ അമല കൊല ചെയ്യപ്പെട്ട സംഭവത്തിലെ പ്രതിയെ തിരിച്ചറിഞ്ഞെന്ന് പോലീസ് അറിയിച്ചു. കാസര്‍കോട് സ്വദേശി സതീഷ് ബാബുവാണ് കൃത്യം നടത്തിയതെന്നാണ് പോലീസ് നിഗമനം. സ്ഥിരം മദ്യപാനിയും കൂലിത്തല്ലുകാരനുമായ ഇയാള്‍ മഠങ്ങള്‍ കേന്ദ്രീകരിച്ച്് ആക്രമണങ്ങള്‍
ഇതിന് മുമ്പും നടത്തിയിട്ടുള്ളതായും പോലീസ് അറിയിച്ചു. ഇതേ കോണ്‍വെന്റിലെ കന്യാസ്ത്രീയെ ആക്രമിച്ചതും കൂത്താട്ടുകുളം, പാലാ രൂപതയിലെ വടകര ആരാധനാമഠം എന്നിവിടങ്ങളിലെ വൃദ്ധകളായ കന്യാസ്ത്രീകളെ ആക്രമിച്ചതും സതീഷ് ബാബുവാണത്രെ.

സിസ്റ്റര്‍ അമലയുടെ കൊലപാതകത്തെതുടര്‍ന്ന് സഭയ്‌ക്കെതിരെ സോഷ്യല്‍ നെറ്റ് വര്‍ക്കു
കളിലൂടെ കുപ്രചരണം നടത്തുകയും കള്ളക്കഥകള്‍ പ്രചരിപ്പിക്കുകയും ചെയ്തവരെ നിശ്ശബ്ദരാക്കാന്‍ പോലീസിന്റെ സമര്‍ത്ഥമായ അന്വേഷണത്തിന് കഴിഞ്ഞു എന്നത് പ്രത്യേകം അഭിനന്ദനാര്‍ഹമാണ്. ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ എന്ന മട്ടില്‍ സഭയുമായി ബന്ധപ്പെട്ട് അസ്വഭാവികമായി എന്തു സംഭവിച്ചാലും വൈദികരെയും കന്യാസ്ത്രീകളെയും അപമാനിക്കുന്ന വിധത്തിലുള്ള പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്ക് ഒരു തിരിച്ചറിവിനും ഈ അറസ്റ്റ് കാരണമായിരുന്നുവെങ്കില്‍….

You must be logged in to post a comment Login