സിസ്റ്റര്‍ റാണി മരിയയുടെ ചരമവാര്‍ഷികം നാളെ ഇന്‍ഡോറില്‍

സിസ്റ്റര്‍ റാണി മരിയയുടെ ചരമവാര്‍ഷികം നാളെ ഇന്‍ഡോറില്‍

ഉദയനഗര്‍: ദൈവദാസി സിസ്റ്റര്‍ റാണി മരിയയുടെ 21-ാം ചരമവാര്‍ഷികം നാളെ ഇന്‍ഡോറിലെ ഉദയനഗറില്‍  നടക്കും. സിസ്റ്ററിന്റെ കബറിടം സ്ഥിതി ചെയ്യുന്ന ഉദയനഗര്‍ ശാന്തിസദന്‍ പള്ളിയില്‍ വെച്ചാണ് ശുശ്രൂഷകള്‍. നാഗ്പൂര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ എബ്രഹാം വിരുത്തക്കുളങ്ങര, ഇന്‍ഡോര്‍ ബിഷപ്പ് മാര്‍ ചാക്കോ തോട്ടുമാരിക്കല്‍ എന്നിവര്‍ അനുസ്മരണ ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും.

സിസ്റ്റര്‍ റാണി മരിയയുടെ സ്വദേശമായ പുല്ലുവഴിയില്‍ നിന്നും കേരളത്തിലെ മറ്റു സ്ഥലങ്ങളില്‍ നിന്നുമുള്ള വിശ്വാസികള്‍ ചടങ്ങുകളില്‍ സംബന്ധിക്കാനെത്തും. സിസ്റ്റര്‍ റാണി മരിയയെ കുത്തിക്കൊലപ്പെടുത്തുകയും പിന്നീട് മാനസാന്തരപ്പെടുകയും ചെയ്ത സമന്ദര്‍സിങ്ങും നാളെ ഉദയനഗറിലെത്തി അനുസ്മരണച്ചടങ്ങുകളില്‍ സംബന്ധിക്കും.

ആദിവാസികളുടെയും ഗ്രാമീണ ജനതയുടെയും ഉന്നമനത്തിനായി നിസ്വാര്‍ത്ഥ സേവനം കാഴ്ചവെച്ച വ്യക്തിയാണ് ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസ സഭാംഗമായിരുന്ന സിസ്റ്റര്‍ റാണി മരിയ. ഒരു ബസ് യാത്രക്കിടെയാണ് സമന്ദര്‍ങ്ങിന്റെ കുത്തേറ്റത്.

2003 ഫെബ്രുവരി 25 ന് കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ സിസ്റ്റര്‍ റാണി മരിയയെ ദൈവദാസിയായി പ്രഖ്യാപിച്ചു.

You must be logged in to post a comment Login