സിസ്റ്റര്‍ റാണി മരിയയുടെ സ്മരണയില്‍ ഇന്‍ഡോര്‍

സിസ്റ്റര്‍ റാണി മരിയയുടെ സ്മരണയില്‍ ഇന്‍ഡോര്‍

ഇന്‍ഡോര്‍: ദൈവദാസി സിസ്റ്റര്‍ റാണി മരിയയുടെ 21-ാം ചരമവാര്‍ഷികം ഇന്‍ഡോറിലെ ഉദയനഗറില്‍ ആചരിച്ചു. സിസ്റ്റര്‍ റാണി മരിയയുടെ കബറിടം സ്ഥിതി ചെയ്യുന്ന ഉദയനഗര്‍ ശാന്തിസദന്‍ ദേവാലയത്തില്‍ വെച്ചായിരുന്നു അനുസ്മരണച്ചടങ്ങുകള്‍. നാഗ്പൂര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ എബ്രഹാം വിരുത്തക്കുളങ്ങര, ഇന്‍ഡോര്‍ ബിഷപ്പ് മാര്‍ ചാക്കോ തോട്ടുമാരിക്കല്‍ എന്നിവര്‍ അനുസ്മരണ ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു.

സിസ്റ്റര്‍ റാണി മരിയയുടെ സ്വദേശമായ പുല്ലുവഴിയില്‍ നിന്നും കേരളത്തിലെ മറ്റു സ്ഥലങ്ങളില്‍ നിന്നുമുള്ള വിശ്വാസികള്‍ ചടങ്ങുകളില്‍ സംബന്ധിക്കാനെത്തി. സിസ്റ്റര്‍ റാണി മരിയയെ കുത്തിക്കൊലപ്പെടുത്തുകയും പിന്നീട് മാനസാന്തരപ്പെടുകയും ചെയ്ത സമന്ദര്‍സിങ്ങും അനുസ്മരണച്ചടങ്ങുകളില്‍ സംബന്ധിച്ചു.

14 വര്‍ഷം ആസ്ത്മ രോഗിയായിരുന്ന സിസ്റ്റര്‍ ലിനറ്റ് സിസ്റ്റര്‍ റാണി മരിയയുടെ മദ്ധ്യസ്ഥതയില്‍ തനിക്കു ലഭിച്ച രോഗശാന്തി അനുഭവം പങ്കുവെച്ചു.

You must be logged in to post a comment Login