സിസ്റ്റര്‍ വെറോനിക്കയുടെ മരണം; അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്ന് സൗത്ത് സുഡാന്‍ ബിഷപ്പ്

സിസ്റ്റര്‍ വെറോനിക്കയുടെ മരണം; അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്ന് സൗത്ത് സുഡാന്‍ ബിഷപ്പ്

സൗത്ത് സുഡാന്‍: സിസ്റ്റര്‍ വെറോനിക്കാ ടെറിസിയ റക്കാവാ എന്ന സന്യാസിനി വെടിയേറ്റു മരിച്ചത് സംബന്ധിച്ചുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്ന് സൗത്ത് സുഡാനിലെ യെയില്‍ എന്ന പ്രദേശത്തെ ബിഷപ്പായ എര്‍ക്കൊളാനോ ലോഡു ടോബെ ആവശ്യപ്പെട്ടു.

അത്യാഹിതവിഭാഗത്തിലുള്ള രോഗിയെ പരിചരിക്കുന്നതിനായി ആശുപത്രിയിലേക്ക് പോകവെ മെയ്20ന് കെനിയയിലുള്ള നയ്‌റോബി ആശുപത്രിയില്‍ വച്ചാണ് ഡോക്ടര്‍ കൂടിയായ സന്യാസിനിക്ക് വെടിയേറ്റത്.

അന്വേഷണത്തില്‍ താമസം വരുത്തരുതെന്ന് ബിഷപ്പ് ലോഡു ടോംബെ സൗത്ത് സുഡാന്റെ റേഡിയോ ഈസ്റ്ററിനോട് പറഞ്ഞു.  ദൈവത്തെയും അവിടുത്തെ ജനങ്ങളെയും സേവിക്കാന്‍ പ്രതീക്ഷയും ധൈര്യവും അവലംബിച്ച് വിശ്വാസത്തില്‍ ഒത്തൊരുമിച്ച് മുന്നേറാന്‍ അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തു.

You must be logged in to post a comment Login