സിസ്റ്റര്‍ സാലിയെ നാട്ടിലെത്തിക്കാന്‍ ശ്രമം തുടരുന്നു

സിസ്റ്റര്‍ സാലിയെ നാട്ടിലെത്തിക്കാന്‍ ശ്രമം തുടരുന്നു

യെമന്‍: ഭീകരവാദികളുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട മലയാളി കന്യാസ്ത്രീ സിസ്റ്റര്‍ സാലിയെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. ഇടുക്കി തൊടുപുഴ സ്വദേശിയായ സിസ്റ്റര്‍ ഇപ്പോള്‍ ഏദനിലെ ഹോസ്പിറ്റലിലാണ്. കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സിസ്റ്റര്‍ സാലിയുമായി ഫോണില്‍ സംസാരിച്ചു. ഫാ. ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടുപോയത് കണ്ട ഒരേ ഒരാള്‍ സിസ്റ്റര്‍ സാലിയാണ്. ആയുധധാരിയായ ഒരാള്‍ ഫാ. ടോമിന്റെ കൈയും കാലും കെട്ടി ട്രക്കിലേക്ക് വലിഞ്ഞെറിഞ്ഞ് വേഗത്തില്‍ വണ്ടി ഓടിച്ചുപോയെന്നാണ് സിസ്റ്റര്‍ പറയുന്നത്.

You must be logged in to post a comment Login